ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു,കാഴ്ച പരിമിതന്‍ അടക്കം രക്ഷപ്പെട്ടു

Advertisement

കണ്ണൂർ . ദേശീയപാതയില്‍ താണയ്ക്ക് സമീപം ഓടിക്കോണ്ടിരുന്ന കാറിന് തീപിടിച്ച് കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കറിലൂണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 7. 45 നാണ് സംഭവം. തുളിച്ചേരി സ്വദേശി വികാസ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്.

മണല്‍ സ്വദേശി ഇ സുരേന്ദ്രനും കക്കാട് സ്വദേശി റെനിലുമാണ് കാറിലുണ്ടായിരുന്നത്. റെനിലിനുമായി ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടെ താണയിലെ പെട്രോള്‍ പമ്പിന് സമീപത്തെത്തിയപ്പോഴാണ് കാറില്‍ നിന്ന് പുക ഉയരുന്നതായി വണ്ടി ഓടിച്ച സുരേന്ദ്രന് സംശയം തോന്നിയത്. പെട്രോള്‍ പമ്പിന് മുന്നിലായതിനാല്‍ നിര്‍ത്താതെ ഓടിച്ച് പോയി കുറച്ച് മുന്നോട്ട് കാര്‍ നിര്‍ത്തി. സുരേന്ദ്രന്‍ ഡ്രൈവിങ് സീറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും തീഉയര്‍ന്നിരുന്നു. ഉടന്‍ തന്നെ റെനിലിനെയും ഡോര്‍ തുറന്ന് പുറത്തേക്ക് ഇറക്കി. കാഴ്ച പരിമിതിയുള്ള ആളാണ് റെനില്‍. സമീപത്തെ കടകളില്‍ നിന്ന് അ?ഗ്‌നിശമ ന ഉപകരണങ്ങള്‍കെണ്ടുവന്ന് തീ നിയന്ത്രിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആളി പടരുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു.