യുവാവ് റോഡരികിൽ മരിച്ചനിലയിൽ; വിദേശത്തുനിന്നെത്തിയത് കഴിഞ്ഞയാഴ്ച

Advertisement

വടകര: കഴിഞ്ഞയാഴ്ച വിദേശത്തുനിന്നെത്തിയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷിനെയാണ് (43) മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ 5.30നു പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി–വടകര റോഡിൽ മുക്കടത്തും വയലിൽ ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോൾ സമീപം ഒരാൾ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ആംബുലൻസ് എത്തി വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രതീഷിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്