തിരുവോണം ബംബര്‍ ലോട്ടറി… വില്‍പ്പന കുതിക്കുന്നു

Advertisement

സംസ്ഥാനത്ത് തിരുവോണം ബംബര്‍ ലോട്ടറിയുടെ വില്‍പ്പന കുതിക്കുന്നു. തിരുവോണം ബംബറിന്റെ പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി വീതം. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനം. 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനം, 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനം, ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. 2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു. ഓണം ബംബര്‍ മുതലായവയുടെ സമ്മാനത്തുക കൂടെ കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റെക്കോര്‍ഡ് ഭേദിക്കുമെന്ന് പ്രതീക്ഷ.
എല്ലാ ദിവസവും ഭാഗ്യവാന്മാരെ സൃഷ്ടിക്കുന്ന, ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്ന, കൃത്യമായി വിജയികളെ പ്രഖ്യാപിക്കുന്ന കേരള ഭാഗ്യക്കുറി വകുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയുടെ ശക്തമായ നട്ടെല്ലാണ്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നറുക്കെടുക്കുന്ന തിരുവോണം ബംപര്‍ വില്‍പ്പന തകൃതിയായി തുടരുകയാണ്. ഇനി കഷ്ടിച്ച് ഒരു മാസത്തിനുള്ളില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടുന്നത് ആരാണെന്ന് അറിയാം. ഒക്ടോബര്‍ 9-ന് ആണ് നറുക്കെടുപ്പ്. ഇനിയും ടിക്കറ്റ് എടുക്കാത്തവര്‍ക്ക് 500 രൂപ മുടക്കി അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്‍പ്പനക്കാരില്‍ നിന്നോ ഭാഗ്യപരീക്ഷണത്തിന് ടിക്കറ്റെടുക്കാം.
ഓണം ബംപര്‍ ഉള്‍പ്പെടെ കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റെടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വികസനത്തിനും പൊതുക്ഷേമത്തിനും കൂടെയാണ് നിങ്ങള്‍ പിന്തുണ നല്‍കുന്നത്. കേരളത്തിന്റെ പല അഭിമാന പദ്ധതികള്‍ക്കും മൂലധനമായി ഭാഗ്യക്കുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം മാറുന്നു. മാത്രമല്ല, കാരുണ്യ ബെനവെലന്റ് സ്‌കീം പോലെയുള്ള കാരുണ്യ പദ്ധതികള്‍ക്കും ഇത് പിന്തുണ നല്‍കുന്നു. കൂടാതെ ഏജന്റുമാര്‍, വില്‍പ്പനക്കാര്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലും ഉറപ്പാക്കുന്നു.
ലോട്ടറി വില്‍പ്പനയില്‍ നിന്നുള്ള പണം പൊതുജനക്ഷേമത്തിന് ഉപയോഗിക്കുമെന്നാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കുന്നത്. ഇത്തവണ സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

നറുക്കെടുപ്പ് ഇങ്ങനെ…
സുതാര്യമായ നറുക്കെടുപ്പാണ് കേരള ഭാഗ്യക്കുറി വകുപ്പ് ഉറപ്പാക്കുന്നത്. ജഡ്ജിങ് പാനല്‍ അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ നറുക്കെടുപ്പ് യന്ത്രം പരിശോധിച്ച് അക്കങ്ങളും അക്ഷരങ്ങളും ഉറപ്പുവരുത്തുന്നതാണ് ആദ്യ പടി. ഒരു ട്രയല്‍ റണ്‍ നടത്തിയാണ് ഇത് ചെയ്യുന്നത്. പാനല്‍ അംഗങ്ങള്‍ ബട്ടണ്‍ അമര്‍ത്തി നറുക്കെടുപ്പ് നടത്തും. മെഷീനില്‍ കാണിക്കുന്ന നമ്പര്‍ വിറ്റുപോയതാണോ എന്ന് പരിശോധിക്കുന്നതാണ് അടുത്ത ഘട്ടം. ഇത് വില്‍പ്പന റിപ്പോര്‍ട്ടും ലോട്ടീസ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ചെയ്യുന്നത്. വില്‍ക്കാത്ത ടിക്കറ്റിലെ നമ്പര്‍ ആണെങ്കില്‍ അത് റദ്ദാക്കും. വീണ്ടും നറുക്കെടുക്കും. നറുക്കെടുപ്പ് അവസാനിച്ചശേഷം ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറുടെയും ജോയിന്റ് ഡയറക്ടറുടെയും പാനല്‍ അംഗങ്ങളുടെയും മേല്‍നോട്ടത്തില്‍ സമ്മാന രജിസ്റ്റര്‍ സാക്ഷ്യപ്പെടുത്തും. പിന്നീട് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പുറത്തുവിടുന്നതോടെ ഭാഗ്യശാലികളെ കേരളം അറിയും. സമഗ്ര വിവരങ്ങള്‍ക്ക് ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് ംംം.േെമലേഹീേേലൃ്യ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കാം. നറുക്കെടുപ്പ് ഫലം ഉടനടി അറിയാന്‍ @സഹെീേേ എന്ന യൂട്യൂബ് ചാനല്‍ ഉണ്ട്. പരാതികള്‍ വിളിച്ചറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍ – 18004258474.

വാങ്ങുന്നത് യഥാര്‍ത്ഥ ടിക്കറ്റാണെന്ന് ഉറപ്പിക്കൂ!
സമ്പൂര്‍ണമായും പേപ്പര്‍ ലോട്ടറിയാണ് കേരള ഭാഗ്യക്കുറി വകുപ്പ് നടത്തുന്നത്. ഓണ്‍ലൈന്‍, വാട്ട്‌സാപ്പ് എന്നിവയിലൂടെ വില്‍പ്പനയില്ല. ലോട്ടറി നേരിട്ട് അംഗീകൃത എജന്റുമാര്‍ വഴിയോ വില്‍പ്പനക്കാര്‍ വഴിയോ വാങ്ങാം – കേരള ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ വിശദീകരിക്കുന്നു. നവീനമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാണ് ലോട്ടറി പ്രിന്റ് ചെയ്യുന്നത്. ഫ്‌ലൂറസെന്‍സ് മഷിയില്‍ അച്ചടിക്കുന്നതിനാല്‍ വ്യാജ പതിപ്പുകള്‍ ഇറക്കാനാകില്ല. ഇതിന് പുറമെ പ്രത്യേകം നിരീക്ഷണവും ഭാഗ്യക്കുറി വകുപ്പ് നടപ്പിലാക്കുന്നുണ്ട്.

Advertisement