ന്യൂസ് അറ്റ് നെറ്റ്: പ്രധാനവാർത്തകൾ

Advertisement

2024 സെപ്തംബർ 18 ബുധൻ 6.00 pm

👉മലപ്പുറത്ത് യു എ ഇ യിൽ നിന്ന് വന്ന 38 കാരന് എം പോക്സ് സ്ഥിരീകരിച്ചു. രോഗം എടവണ്ണ ഒതായി സ്വദേശിക്ക്

👉 മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയെ കാർ കയറ്റി കൊന്ന സംഭവം: രണ്ടാം പ്രതിയായ ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

👉തൃശൂർ നഗരം കീഴടക്കി പുലിക്കൂട്ടം: പെൺപുലികളും കുട്ടിപ്പുലികളുമടക്കം 400 ൽ പരം പുലികൾ ഇന്നത്തെ പുലികളിയിൽ നിരത്ത് കിഴക്കി.

👉പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

👉 ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചര്‍ച്ചയായി.

👉 വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

👉ജമ്മു കാശ്മീർ:ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിഗ് ശതമാനം

👉 ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന് കെ മുരളീധരന്‍.

👉 പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനില്‍ ആശയക്കുഴുപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here