ന്യൂസ് അറ്റ് നെറ്റ്: പ്രധാനവാർത്തകൾ

Advertisement

2024 സെപ്തംബർ 18 ബുധൻ 7.00 pm

👉എം പോക്സ്: ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി. എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചു.

👉 എം പോക്സ്: മ്പർക്കപ്പട്ടിക തയ്യാറാക്കി. എല്ലാ ജില്ലകളിലും ഐസോലേഷൻ വാർഡുകൾ തയ്യാറാക്കിയതായും ആരോഗ്യ മന്ത്രി

👉 കേരളത്തിൽ ഇപ്പോൾ ഐ എസ് റിക്രൂട്ട്മെൻറ് നടക്കുന്നതായി താൻ പറഞ്ഞിട്ടില്ലെന്ന് സി പി എം നേതാവ് പി.ജയരാജൻ

👉ആറൻമുള ഉത്രട്ടാതി ജലലോത്സവം: എ ബാച്ച് ഫൈനലിൽ ഇടപ്പാവൂർ പേരുർ മന്നം ട്രോഫിയിൽ മുത്തമിട്ടു

👉 സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് പരാതിക്കാരനായ യുവാവ്.

👉 അടുത്ത ആഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്.

👉 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ എസ് ജാംദാറിനെ നിയമിക്കാനുള്ള നിര്‍ദ്ദേശം ആവര്‍ത്തിച്ച് സുപ്രീംകോടതി കൊളീജിയം.

👉 ഹേമ കമ്മിറ്റിയ്ക്ക് മുന്നില്‍ നല്‍കിയ സാക്ഷി മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത് പല ഭാഗങ്ങളിലായെന്ന് റിപ്പോര്‍ട്ട്.

👉 കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കമുള്ളവര്‍ക്കായി തെരച്ചില്‍ നടത്താന്‍ ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് കാര്‍വാര്‍ തുറമുഖത്തെത്തി.

👉 ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജേതാവായി. സമ്മേളനം ഫിഷറീസ് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

👉 ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെയല്ല സുപ്രീംകോടതിയെ സമീപിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.