ന്യൂസ് അറ്റ് നെറ്റ് :ഇന്നത്തെപ്രധാന വാർത്തകൾ

Advertisement

2024 സെപ്തംബർ 18 ബുധൻ 9.00 pm

👉ലെബനിൽ വോക്കി ടോക്കി പൊട്ടിതെറിച്ച് 3 മരണം ,ഇന്നലെ പേജർ പൊട്ടിത്തെറിച്ച് മരിച്ചയാളിൻ്റെ സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം.

👉ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ നബാട്ടിയ, ടൈർ, സെയ്ദ നഗരങ്ങളിലാണ് സ്ഫോടനം ഉണ്ടായത്.
നിരവധി പേർക്ക് പരിക്ക്

👉മലപ്പുറത്തെ എം പോക്സ് സ്ഥിരീകരണത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിൻ്റെ ജാഗ്രതാ നിർദ്ദേശം.

👉കൊച്ചിയിലെ പള്ളുരുത്തിയിൽ നിന്ന് 53 ദിവസം മുമ്പ് കാണാതായ 23 കാരൻ ആദം ജോ ആൻ്റണിയെ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.

👉മലപ്പുറത്ത് 10 പേരുടെ നിപ്പാപരിശോധന ഫലം കൂടി നെഗറ്റീവ്

👉 അറന്മുള ഉത്രട്ടാതി ജലോത്സവം കോയിപ്രം പള്ളിയോടത്തിന് മന്നം ട്രോഫി

👉 റേഷന്‍ കാര്‍ഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ഈ മാസം 24വരെ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിങ്ങ് നടക്കുക.

👉രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 1 വരെയും മസ്റ്ററിങ്ങ് നടത്തും.

👉മൂന്നാം ഘട്ടത്തില്‍ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയും മസ്റ്ററിങ്ങ് നടത്തും.

👉 നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികളിൽ ഒരാൾ വീട്ടിലെത്തി.

👉 താമരശ്ശേരിയില്‍ യുവതിയോട് നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവ് മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

👉 കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത് ആണ് മരിച്ചത്.

👉 ആലപ്പുഴയില്‍ ബൈക്ക് ഓടയില്‍ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം വടക്ക് അനി ഭവനത്തില്‍ ഡി. അനൂപ്(51) ആണ് മരിച്ചത്.

👉 വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് റോഡരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

👉 ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് രൂക്ഷമായ ശിക്ഷയുമായി പ്രിന്‍സിപ്പല്‍. അവശനിലയിലായ 70 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയിലായി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ റമ്പച്ചോടവാരത്തിന് സമീപത്തെ ട്രൈബല്‍ വെല്‍ഫെയര്‍ ഗുരുകുല്‍ കോളേജിലാണ് സംഭവം.

👉 ദില്ലിയിലെ കരോള്‍ബാഗിലെ ബാപ്പാ നഗര്‍ കോളനിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ദില്ലി പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തി.

👉 മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് എഎപി. ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ ഔദ്യോഗിക വസതി ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് വ്യക്തമാക്കി.

👉 ആനകളെ കൊന്ന് ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാന്‍ സിംബാബ്വെ. നാല് ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന സിംബാബ്വെയിലാണ് പട്ടിണിക്ക് പരിഹാരമായി ആനകളെ കൊല്ലാനൊരുങ്ങുന്നത്.

Advertisement