ന്യൂസ് അറ്റ് നെറ്റ്:ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

Advertisement

2024 സെപ്തംബർ 18 ബുധൻ 10.30 pm

👉ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഹിസ്ബുള്ള ഉപയോഗിക്കുന്ന വാക്കി ടോക്കികൾ പൊട്ടിതെറിച്ച് ഒൻപത് പേർ കൊല്ലപ്പെട്ടു. 300 പേർക്ക് പരിക്ക്.

👉 നമ്പാട്ടിയ ,ടൈർ, സെയ്ദ, തുടങ്ങിയ നഗരങ്ങളിലാണ് സ്ഫോടനം നടന്നത്. തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

👉പൊട്ടിത്തെറിച്ചവയിൽ മൊബൈൽ ഫോണുകളും വിടു കളിലെ സോളാർ പാനലുകളും.

👉മലപ്പുറത്ത് എം പോക്സ് സ്ഥീരികരിച്ച 38കാരൻ്റെ ആരോഗ്യനില തൃപതികരമെന്ന് ആരോഗ്യ വകുപ്പ്.

👉ആലപ്പുഴ രാമങ്കരി വേഴപ്രയിൽ ഭാര്യയുടെ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേല്പിച്ച് ഭാര്യയുമായി കടന്നു.

👉 നടിയെ ആക്രമിച്ച കേസിൽ
പൾസർ സുനി ഉടൻ ജാമ്യത്തിലിറങ്ങും. ഏഴര വർഷമായി ജയിലിൽ കഴിയുകയായിന്നു.

👉വിപണിയിൽ 20 ലക്ഷം രൂപ വിലവരുന്ന ഹെയ്റോയിൻ കാലടിയിൽ പിടികൂടി. മൂന്ന് അസം സ്വദേശികൾ അറസ്റ്റിൽ.

👉 അർജുനെ കണ്ടെത്താനുള്ള തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് നിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടു.

👉ഡ്രഡ്ജർ നാളെ പുലർച്ചെ ഷിരൂരിലെത്തും. തിരിച്ചിൽ മറ്റന്നാൾ ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ട്.

👉കാഞ്ഞങ്ങാട്ട് മകൻ ഉമ്മയെ തലയ്ക്കടിച്ച് കൊന്നു. നബീസയാണ് മരിച്ചത്. പ്രതിയെ പോലീസ് പിടികൂടി.

👉ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എതിർക്കുമെന്ന് കോൺഗ്രസ്.

👉മൂവാറ്റുപുഴയിൽ മുൻ വൈര്യാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തെ റിമാൻഡ് ചെയ്തു.

👉കേരള ക്രിക്കറ്റ് ലീഗ്: ഏരീസ് കൊല്ലം സെയ്ലേഴ്സ് ചാമ്പ്യൻമാർ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here