സച്ചിൻ ബേബി വിജയ ശിൽപ്പി,ചാമ്പ്യന്മാരായി കൊല്ലം സെയിലേഴ്സ്

Advertisement

തിരുവനന്തപുരം. പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ചാമ്പ്യന്മാരായി കൊല്ലം സെയിലേഴ്സ്. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിജയം. സെഞ്ച്വറി നേടിയ നായകൻ സച്ചിൻ ബേബിയാണ് വിജയ ശിൽപ്പി.

തുടക്കം മുതൽ കനത്ത പോരാട്ടം. കാര്യവട്ടം സ്പോർട്സ് ഹബിലെ പിച്ചിൽ ഇന്നലെ പിറന്നത് 400 ലേറെ റൺ. രോഹൻ കുന്നുമ്മലിൻ്റെയും അജ്നാസിന്റെയും അഖിൽ സക്കറിയയുടെയും അർധ സെഞ്ചുറിയുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റഴ്സ് നേടിയത് 213 റൺസ്.. 214 റൺ ലക്ഷ്യത്തോടെ സെയിലേഴ്സ് വേട്ട ആരംഭിച്ചപ്പോൾ കളി കൊഴുത്തു..ടൂർണമെന്റിൽ ഉടനീളം പുറത്തെടുത്ത മികവ് ഫൈനലിലും… സെമിയിൽ സെഞ്ചുറി നേടിയ അഭിഷേക് നായർ വേഗത്തിൽ മടങ്ങിയെങ്കിലും ക്യാപ്റ്റൻ കത്തിക്കയറി. ക്ലാസും കരുത്തും സമന്വയിച്ച ഇന്നിങ്സ്. ടൂർണമെന്റിലെ രണ്ടാമത്തെ സെഞ്ച്വറിയുമായി സച്ചിൻ നിറഞ്ഞാടിയപ്പോൾ കൊല്ലത്തിന് അതി ഗംഭീര വിജയം.. 528 റണ്ണുമായി ഓറഞ്ച് ക്യാപ്പും സച്ചിൻ ബേബിക്ക് സ്വന്തം..

കാലിക്കറ്റ് ഗ്ലോബ്സ്റ്റഴ്സിന്റെ അഖിൽ സക്കറിയയാണ് പർപ്പിൾ ക്യാപ്പിന് ഉടമ. കൊല്ലത്തിന്റെ ഷറഫുദ്ദീൻ ടൂർണമെന്റിന്റെ താരമായി. ഐപിഎൽ ടീമുകളിൽ കൂടുതൽ മലയാളി താരങ്ങൾക്ക് അവസരമൊരുക്കി കൊണ്ടാണ്. പ്രഥമ കേരള ക്രിക്കറ്റ് ലീഗ് അവസാനിച്ചത്.

Advertisement