വാർത്താനോട്ടം, BREAKING NEWS

Advertisement

2024 സെപ്തംബർ 19 വ്യാഴം , 3.00 pm

👉 കലവൂർ സുഭദ്രാ കൊലക്കേസ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് തുടങ്ങി.

👉അരൂർ -തുറവൂർ റോഡിൽ ഇന്ന് വൈകിട്ട് 4 മുതൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം.

👉എറണാകുളത്ത് നിന്ന് വരുന്ന വാഹനങ്ങൾ തൃപ്പൂണിത്തുറ, ചെല്ലാനം വഴിയും എറണാകുളത്തേക്കുള്ള വാഹനങ്ങൾ അരുർ ക്ഷേത്രത്തിനടുത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞും പോകണം.

👉തലസ്ഥാനത്ത് ഈ മാസം 24 ന് ആൽത്തറ -മേട്ടുക്കട റോഡിൽ രാവിലെ 10 മുതൽ രാത്രി 12 വരെ കുടിവെള്ളം മുടങ്ങും.

👉അജ്മലിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡോ: ശ്രീക്കുട്ടി, ഇരുവരും മദ്യം ഉപയോഗിക്കാറുണ്ടന്നും മൊഴി.

👉അരൂർ ഷുക്കർ വധകേസ്: നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നിയമ പോരാട്ടം തുടരുമെന്ന് പി.ജയരാജൻ

👉പൂനൈയിലെ മലയാളി യുവതിയുടെ മരണം. തൊഴിൽ ചൂഷണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി

👉 ദില്ലി മുഖ്യമന്ത്രിയായി അതിഷി മെർലെന ശനിയാഴ്ച സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കും.

👉 നെഹ്റു, അബ്ദുള്ള, മുഫ്തി എന്നീ മൂന്ന് കുടുംബങ്ങൾ ജമ്മുവിനെ കൊള്ളയടിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരന്ദ്ര മോദി.

👉കളിക്കുന്നതിനിടെ രാജസ്ഥാനിൽ കുഴൽ കിണറ്റിൽ വീണ രണ്ട് വയസ്സുകാരിയെ 17 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി.

👉ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പ്രായോഗികമല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

👉നിഷേപം തിരിച്ചു കിട്ടാത്തതിൽ പ്രതിഷേധിച്ച് മാപ്രാണം സ്വദേശി ജോഷി കരുവന്നൂർ ബാങ്കിന് മുന്നിൽ വസ്ത്രങ്ങൾ ഊരി പ്രതിഷേധിച്ചു.

👉 ലൈംഗിക പീഢന പരാതിയിൽ അഡ്വ.വി കെ.പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here