എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം

Advertisement

തിരുവനന്തപുരം. വിവാദങ്ങള്‍ക്കൊടുവില്‍ക്രമസമാദാനചുമതലയുള്ള എ‍ഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സ്ഥാനത്തുനിന്നുമാറ്റാതെയാണ് അന്വേഷണം. ഡിജിപി നടത്തിയ അന്വേഷണത്തിനൊടുവില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശചെയ്ത് ഏറെ ദിവസങ്ങള്‍ക്കുശേഷവും ഉത്തരവ് ഇറങ്ങാഞ്ഞത് ഇടതുമുന്നണിയില്‍ത്തന്നെ എതിര്‍പ്പിനിടയാക്കിയിരുന്നു. എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

സാമ്പത്തിക ക്രമക്കേട് അഴിമതി എന്നിവയിലാണ് അന്വേഷണം. കടത്തിഎത്തുന്ന സ്വര്‍ണം പിടികൂടി സ്വന്തമാക്കുന്നതായും ചില കേസുകളില്‍ഇടപെട്ട് പണം പിടുങ്ങിയതായും ആഡംബര വീട് നിര്‍മ്മിക്കുന്നതായുമുള്ള ആക്ഷേപങ്ങലാണ് പി വി അന്‍വര്‍ എംഎല്‍എ ഉയര്ത്തി‍യത്.

അതിനിടെ ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതെന്തിന് എന്ന രാഷ്ട്രീയ വിവാദവും കത്തിക്കയറിയിട്ടുണ്ട്.