കലവൂരിൽ 73കാരിയെ കൊന്നു കുഴിച്ചുമൂടിയ കേസ്, പ്രതികളുമായി അന്വേഷണസംഘം കർണാടകയിലേക്ക്

Advertisement

ആലപ്പുഴ. കലവൂരിൽ 73കാരി സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതികൾ ശർമ്മിളയും മാത്യുസ്സുമായി അന്വേഷണസംഘം
കർണാടകയിലേക്ക് തിരിച്ചു.
പ്രതികൾ ഒളിവിൽ കഴിഞ്ഞ ഉഡുപ്പിയിലും സുഭദ്രയുടെ സ്വർണാഭരണങ്ങൾ വിറ്റ മണിപ്പാലിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും. ഇന്നലെ ഇരുപ്രതികളെയും കൊല നടന്ന കലവൂർ കോർത്തശേരിയിലെ വാടക വീട്ടിലെത്തിച്ചു തെളിവെടുത്തിരുന്നു. സുഭദ്രേ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും സുഭദ്രയുടെ മറ്റു വസ്ത്രങ്ങളും കത്തിച്ച സ്ഥലം പ്രതികൾ കാണിച്ചുകൊടുത്തു. സുഭദ്രയുടെ മൊബൈൽ ഫോൺ ആഭരണങ്ങൾ, ബാഗ് തുടങ്ങിയവ ഇനിയും കണ്ടെടുക്കേണ്ടതുണ്ട്. 8 ദിവസത്തേക്കാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. റിമാൻഡിലുള്ള മൂന്നാം പ്രതി റൈനോൾഡിനായി പിന്നീട് കസ്റ്റഡി അപേക്ഷ നൽകും. മണ്ണഞ്ചേരി സിഐ MK. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കർണാടകയിലേക്ക് തിരിച്ചത്.

Advertisement