കവിയൂർ പൊന്നമ്മ അന്തരിച്ചു

Advertisement

കൊച്ചി. മലയാള സിനിമയുടെ അമ്മ നടിമാരില്‍ ഏറ്റവും ആരാധ്യയായ കവിയൂർ പൊന്നമ്മയുടെ വിടവാങ്ങി. 79 വയസ്സായിരുന്നു. കൊച്ചി ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഏറെക്കാലമായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന നടി കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ഇതിനിടയിലാണ് കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1958ൽ മേരിക്കുട്ടി എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച കവിയൂർ പൊന്നമ്മ 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന സിനിമയിലാണ് ഇതിന് മുൻപ് അഭിനയിച്ചത്. എഴുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടി

കവിയൂരില്‍‍1945 സെപ്റ്റംബര്‍ 10ന് ഗൗരിയുടെയും ടിപി ദാമോദരന്‍റെയും മകളായി ജനനം. സഹോദരി കവിയൂര്‍ രേണുക. എംകെ മണിസ്വാമിയാണ് ഭര്‍ത്താവ്. ബിന്ദു മണിസ്വാമി മകളാണ്. കഴിഞ്ഞവര്‍ഷം വീട്ടുകാര്‍ ഉപേക്ഷിച്ചുവെന്നും അവര്‍ ബന്ധുവിനൊപ്പം കൊച്ചിയിലെ വീട്ടിലാണെന്നും വ്യക്തമാക്കിയിരുന്നു.

ഗുരുതരമായ കാൻസർ രോഗബാധിതയായി ലിസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തിൽ ആണ് പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ തന്നെ സ്റ്റേജ് 4 കാൻസർ ആണ് കണ്ടെത്തിയത്.

സെപ്തംബർ 3 ന് തുടർ പരിശോധനകൾക്കും ചികിത്സക്കമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കലശലായി മൂർച്ചിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.

ഗുരുതരനിലയിലെന്ന് അറിഞ്ഞതുമുതല്‍ നിരവധി പ്രമുഖരാണ് അവരെ സന്ദര്‍ശിക്കാന്‍ എത്തിയത്. സിനിമാലോകം ഒന്നടങ്കം കവിയൂര്‍പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചിക്കുകയാണ്. നാളെ രാവിലെ 9മുതല്‍ 12വരെ കളമശേരി മുൻസിപ്പൽ ടൌൺ ഹാളിൽ പൊതു ദർശനം നടത്തും.ആലുവ കരിമാലൂരിലെ വീട്ടുവളപ്പിൽ 4 മണിക്ക് സംസ്കാരം. മലയാള സിനിമാലോകം കണ്ട ഏറ്റവും മലയാളിത്തമുള്ള അമ്മയാണ് കാലയവനികയക്കുള്ളിലേക്ക് മറയുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here