കൊച്ചി. ഏണസ്റ്റ് ആൻ്റ് യങ് കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻറ് ആയിരുന്ന അന്നയുടെ മരണത്തിൽ മാനേജർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട അമ്മ അനീറ്റ അഗസ്റ്റിൻ കമ്പനിക്ക് കത്തയച്ചു. കടുത്ത തൊഴിൽ സമ്മർദ്ദമാണ് മകൾ നേരിട്ടതെന്ന് പിതാവ് സിബി ജോസഫ് ചാനല്‍ മാധ്യമത്തോട് പറഞ്ഞു.അവധി ദിവസങ്ങളിൽ പോലും മകൾക്ക് ജോലി എടുക്കേണ്ടി വന്നുവെന്നും കമ്പനിയിൽ വ്യക്തമായ സമയക്രമം ഇല്ല എന്നും പിതാവ് പറഞ്ഞു.അന്നയുടെ മരണത്തിന് ഇടയാക്കി എന്ന് ആരോപണം നേരിടുന്ന മാനേജരോട് അവധിയിൽ പ്രവേശിക്കാന്‍ കമ്പനി നിർദേശിച്ചു
അന്ന സെബാസ്റ്റ്യൻ്റെ മരണത്തിന് പിന്നാലെയാണ് കമ്പനി മാനേജർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട അമ്മ അനീറ്റ ആഗസ്റ്റിൻ കമ്പനിക്ക് കത്തയച്ചത്. കടുത്ത തൊഴിൽ സമ്മർദ്ദമാണ് മകൾ നേരിട്ടതെന്ന് പിതാവ് സിബി ജോസഫ് പറഞ്ഞു.
ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിൽ മകൾ നേരിട്ടത് കടുത്ത തൊഴിൽ സമ്മർദ്ദം എന്നാണ് അച്ഛൻറെ വെളിപ്പെടുത്തൽ.അവധി ദിവസങ്ങളിൽ പോലും മകൾ ജോലി എടുത്തു. കമ്പനിയിൽ വ്യക്തമായ തൊഴിൽ ക്രമം ഇല്ല എന്നും പിതാവ് കുറ്റപ്പെടുത്തി.മറ്റ് ഒരാൾക്കും ഈ അവസ്ഥ വരരുത് എന്നും മകളുടെ സംസ്കാരത്തിന് കമ്പനിയിൽ നിന്ന് ഒരാൾ പോലും എത്തിയില്ല എന്നും കുടുംബം കുറ്റപ്പെടുത്തുന്നുണ്ട്.വിഷയത്തിൽ ആരോപണ വിധേയനായ മാനേജരോട് അന്വേഷണം പൂർത്തിയാകും വരെ ജോലിയിൽ ഹാജരാകേണ്ട എന്ന് ആൻഡ് യങ് കമ്പനിയും നിർദ്ദേശിച്ചു.