തൃശൂര്‍ പൂരം കലക്കല്‍, അന്വേഷണവിവരം കൈമാറിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Advertisement

തിരുവനന്തപുരം. പൂരം കലക്കല്‍,വിവാവകാശരേഖക്ക് മറുപടി നല്‍കിയ പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
തൃശ്ശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പോലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് ആസ്ഥാനത്തുനിന്നിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കേസിൽ ഇതുവരെയും അന്വേഷണം തുടങ്ങിയിട്ടില്ല എന്ന വിവരാവകാശ രേഖ സർക്കാരിനെ പ്രതിരോധത്തിലാക്കി. വിവരാവകാശത്തിന് മറുപടി നൽകിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു മുഖം രക്ഷിക്കാനാണ് സർക്കാർ നീക്കം. എന്നാൽ ഇതുവരെയും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതെന്ത് എന്ന ചോദ്യത്തിന് മറുപടിയില്ല. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും എന്ന് പറഞ്ഞ് ആരംഭിച്ച അന്വേഷണം അഞ്ചുമാസം ആയിട്ടും പൂർത്തീകരിക്കാൻ ആയിട്ടില്ല.

Advertisement