വാർത്താ നോട്ടം

Advertisement


2024 സെപ്തംബർ 21 ശനി

BREAKING NEWS

👉 ഇന്നലെ വിടവാങ്ങിയ കവിയൂര്‍ പൊന്നമ്മയുടെ ഭൗതികശരീരം കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു

👉മമ്മൂട്ടി ,സുരേഷ് ഗോപി, മന്ത്രി പി രാജീവ് ഉൾപ്പെടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാജ്ഞലികൾ അർപ്പിക്കാനെത്തി

👉ഇന്ന് 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ആലുവ വീട്ടുവളപ്പില്‍ വൈകിട്ട് 4 മണിക്കാണ്.

👉പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെ കാണും.

👉പി ശശി സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് പിവി അൻവർ എം എൽ എ

👉 സ്വർണ വില ഇന്ന് പവന്600 രൂപ കൂടി

🌴കേരളീയം🌴

🙏 മലയാള സിനിമയുടെ പൊന്നമ്മയായി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ, ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിച്ച പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു.

🙏 വയനാട് ദുരന്ത മേഖലയിലെ ആദ്യഘട്ട പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട 1202 കോടി രൂപയില്‍, തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. വിശദമായ മെമ്മോറാണ്ടം നല്‍കി, പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

🙏 തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കിയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു.

🙏 മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ വന്‍ പ്രതിഷേധം. അപകടം നടന്ന ആനൂര്‍ക്കാവില്‍ ജനങ്ങള്‍ പ്രതിക്കെതിരെ പ്രതിഷേധമുയര്‍ത്തി. നാട്ടുകാര്‍ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതിയെ ജീപ്പില്‍ നിന്നും ഇറക്കിയില്ല.

🙏നടനും എം എല്‍ എയുമായ മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ്. ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചു വരുത്തിയ ബന്ധു കൂടിയായ നടി നിരവധി പേര്‍ക്ക് തന്നെ കാഴ്ചവച്ചെന്ന് പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

🙏 നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കേസില്‍ ജാമ്യം അനുവദിച്ചതോടെ ഏഴരവര്‍ഷത്തിനുശേഷം ഇന്നലെ വൈകിട്ടോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങി.

🙏 കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനിനെ കണ്ടെത്താനുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നലെ ഔദ്യോഗികമായി തുടങ്ങി. ഇന്നലെ വൈകിട്ട് 20 മിനുട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്. ഇന്ന് ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചില്‍ ആരംഭിക്കും.

🙏 ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം.

🙏 എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് വിവരം. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും.

🙏 സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി കടയില്‍ കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്ന് പരാതി. ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെട്ട കയ്യേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട്കടക്ക് മുന്നിലാണ് സംഭവം നടന്നത്.

🙏 കടുവ ഇറങ്ങിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. സംഭവം പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. കടുവയുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തില്‍ ആത്മജ്, അരുണ്‍ മോഹനന്‍, ആദര്‍ശ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

🙏 പുണെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റിയന്റെ മരണത്തിന് പിന്നാലെ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അന്നയുടെ സുഹൃത്ത് ആന്‍ മേരി. രണ്ടര മാസമായി ഒരവധി പോലും അന്നയ്ക്ക് കിട്ടിയിരുന്നില്ലെന്നും ഞായറാഴ്ച പോലും 16 മണിക്കൂര്‍ ജോലി ചെയ്യണ്ട സാഹചര്യമായിരുന്നുവെന്നും ജോലി സമ്മര്‍ദ്ദം മൂലം കൃത്യമായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും അന്നയ്ക്ക് സാധിച്ചിരുന്നില്ലെന്നും ആന്‍ മേരി പറഞ്ഞു.

🙏 മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍ (19) ആണു മരിച്ചത്. ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി.

🇳🇪 ദേശീയം 🇳🇪

🙏തമിഴ്നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച മണികണ്ഠന്‍ എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന, നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തിയത്. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

🙏ജമ്മു കാശ്മീരില്‍ ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 3 ജവാന്മാര്‍ക്ക് വീരമൃത്യു. ബുദ്ഗാം ജില്ലയിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം നടന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

🙏 ഡല്‍ഹിയില്‍ അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് നാലരയ്ക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ അതിഷിക്കൊപ്പം അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

🙏 സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടി എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാന്‍ ഐ.ടി. ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി.

🇦🇺 അന്തർദേശീയം 🇦🇴

🙏 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഭീഷണികളും എഐയുമായി ബന്ധപ്പെട്ട ഭരണ നിര്‍വഹണത്തിലെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഏഴ് ശുപാര്‍ശകള്‍ അടങ്ങുന്ന അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കി ഐക്യരാഷ്ട്ര സഭയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേശക സമിതി.

🙏 പേജര്‍, വാക്കിടോക്കി സ്ഫോടനപരമ്പരകള്‍ക്കുപിന്നാലെയുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളില്‍ പശ്ചിമേഷ്യ സമ്പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി പടരുന്നു. വിഷയത്തില്‍ നയതന്ത്ര പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യു.എസ് പ്രതികരിച്ചു. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി.

🙏 ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല ശക്തികേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ റദ്വാന്‍ യൂണിറ്റിന്റെ തലവന്‍ ഇബ്രാഹിം അഖില്‍ കൊല്ലപ്പെട്ടതായാണ് സൂചന.

🙏വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട്, ഹിസ്ബുള്ള 140 റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.

🏏 കായികം

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒഡിഷയെ തകര്‍ത്ത് പഞ്ചാബ് എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബിന്റെ വിജയം.

🙏 ബംഗ്ലാദേശിനെതി
രായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക മേല്‍ക്കൈ. 227 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു.

🙏 ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്ന ഫിഫ ഫുട്‌ബോള്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി 126-ാം സ്ഥാനത്ത്. അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, ബ്രസീല്‍ എന്നിങ്ങനെയാണ് ആദ്യ അഞ്ച് റാങ്കുകാര്‍.