വയനാട് ,നശീകരണ മാധ്യമപ്രവര്‍ത്തനം ചിലര്‍ നടത്തി എന്ന് മുഖ്യമന്ത്രി

Advertisement

ഉത്തരവാദിത്വം മറന്ന് വിവാദം സൃഷ്ടിക്കലാണ് മാധ്യമങ്ങള്‍ ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ദുരന്തത്തിന്‍റെ ഇരകളെയാണ് ഇവര്‍ ക്രോഹിച്ചത്..കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമങ്ങൾ നൽകിയ തലക്കെട്ടുകൾ ശ്രദ്ധയിൽ ഉണ്ടല്ലോ

വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ, കൗണ്ടർ പോയിൻറ് എന്ന പരിപാടിയുടെ തലക്കെട്ട് കണക്കിൽ കള്ളമോ

മറ്റൊരു ചാനൽ തലക്കെട്ട് സർക്കാരിൻറെ അമിത ചെലവ് കണക്ക് പുറത്ത്. പെട്ടെന്ന് കേൾക്കുന്ന ആരും ഞെട്ടിപ്പോകുന്ന തരത്തിലുള്ള കണക്കുകൾ
ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ കൂടുതൽ രക്ഷാ പ്രവർത്തകർക്ക് എന്ന് വാർത്ത നൽകി
ദൃശ്യ- പത്ര മാധ്യമങ്ങൾ നൽകിയ തലക്കെട്ടുകൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഇവ സംശയം ജനിപ്പിക്കാനുള്ള ശ്രമമെന്ന് വിമർശനം
പ്രതിപക്ഷത്തെ പ്രധാന നേതാക്കളും പിന്നാലെ രംഗത്ത് എത്തിയെന്ന് മുഖ്യമന്ത്രി.

കേരളത്തിനെതിരായ ദുഷ്പ്രചരണങ്ങൾ എല്ലാ സിനിമകളും കടന്ന് കുതിച്ചുയർന്നു. സോഷ്യൽ മീഡിയയിലും കേരളത്തിനെതിരായ പ്രചരണങ്ങളും എല്ലാ സീമകളും കടന്ന് കുതിച്ചുയർന്നു
കാര്യങ്ങൾ വിശദീകരിച്ച് സർക്കാർ പത്രക്കുറിപ്പ് ഇറക്കി. പക്ഷേ ആദ്യം പറഞ്ഞ കള്ളത്തിന് പിന്നിൽ ഇഴയാനെ ആ സത്യത്തിന് കഴിഞ്ഞുള്ളൂ. കേരളീയർ ഉൾപ്പെടെ ലോകത്തിനു മുന്നിൽ അവഹേളിക്കപ്പെട്ടു. വ്യാജ വാർത്തകളുടെ വലിയ പ്രശ്നം നുണകൾ അല്ല

അതിന് പിന്നിലുള്ള അജണ്ടകളാണ് എന്നും മുഖ്യമന്ത്രി. ദുരന്തത്തിൽ മരണമടഞ്ഞ 135 പേരുടെ ആശ്രിതർക്ക് l 6 ലക്ഷം നൽകി
ചിലവഴിച്ച കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി. തെറ്റെന്ന് മനസിലാക്കി ചിലര്‍ തിരുത്തി. പലരും അതിന് തയ്യാറായില്ല.

TO BE CONTINUED ….