മലപ്പുറം: ഫോൺ രേഖ പുറത്ത് വിട്ടത് തെറ്റായി പോയെന്നും എന്നാൽ അത് സമൂഹത്തെ ബോധ്യപ്പെടുത്താൻ മാത്രമായിരുന്നുവെന്നും പി വി അൻവർ എം എൽ എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലപ്പുറത്ത് പിടിച്ച 172 സ്വർണ്ണ കേസുകളും പുന:പരിശോധിക്കണം.
പി ശശിക്കെതിരെ എല്ലാം പറഞ്ഞിരുന്നു .തന്നെ
വേണ്ടെങ്കിൽ പാർട്ടി പറയട്ടെ. അപ്പോൾ വേറെ വഴി നോക്കും.എസ് പി സുജിത്ത് ദാസ് കാല് പിടിച്ച് കരഞ്ഞു.പാർട്ടിക്ക് താൻ പറഞ്ഞ കാര്യങ്ങൾ മനസിലായി.എന്നാൽ മുഖ്യമന്ത്രിക്ക് മനസ്സിലാകുന്നില്ല.
ചിലർ മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാൻ നോക്കുന്നു. ഉപദേശകന്മാർ തെറ്റിധരിപ്പിക്കുന്നു.
ഒന്നും ബോധ്യമാകുന്നില്ലെന്ന് പാർട്ടി പറയട്ടെ. പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരും.
തന്നെ സദാ നിരീക്ഷിക്കുന്നു. സമാന്തര അന്വേഷണം നടക്കുന്നു.സ്വന്തം വിട്ടിലെ കാര്യത്തിനല്ല പോരാട്ടം.തൻ്റെ പ്രസ്താവനകൾ പോലീസുകാരുടെ മനോവീര്യം കൂട്ടാനെ ഇടയാക്കിയിട്ടുള്ളു. സത്യങ്ങൾ തുറന്ന് പറയുന്നത് കൊണ്ട് ഒരു പക്ഷേ മരിക്കേണ്ടി വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും ഭയമില്ലെന്നും അൻവർ പറഞ്ഞു.
Home News Breaking News മരിക്കാൻ പേടിയില്ല; മുഖ്യമന്ത്രിയും പാർട്ടിയേയും തള്ളി പറഞ്ഞ് ആളാകാനില്ലന്നും പി വി അൻവർ