രണ്ട് കോടിരൂപ കൈക്കൂലി ചോദിച്ചു,ഈഡിക്കെതിരെ കൊല്ലത്ത് പൊലീസ് കേസ്

Advertisement

.കൊല്ലം. കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ചോദിച്ചു എന്ന പരാതിയില്‍ ഇഡി ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് കൊല്ലം ഈസ്റ്റ് പോലീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥൻ മോഹനന് എതിരെയാണ് കേസ്

കൊല്ലം സ്വദേശി ജെയിംസ് ജോർജ്ജ് എന്നയാളാണ് പരാതിക്കാരൻ. 2018 ൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസ് ഒതുക്കി തീർക്കാൻ പ്രതിയോട് രണ്ട് കോടി രൂപ ചോദിച്ചുവെന്നാണ് പരാതി. ‘പത്തുലക്ഷം രൂപ മേൽ ഉദ്യോഗസ്ഥർക്ക് നൽകണമെന്നും ആവശ്യപ്പെട്ടു ‘

കൊച്ചി ഇഡി ഓഫീസിൽ വച്ച് ഫോൺ നമ്പർ നൽകി വ്യക്തിപരമായി കാണണമെന്ന് പറഞ്ഞു. പണം നൽകാൻ വിസമ്മതിച്ചതോടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന് പരാതിക്കാരൻ. ഇഡി ഉദ്യോഗസ്ഥൻ മോഹനന് പുറമെ കൊല്ലം സ്വദേശികളായ വിപിൻ രാഹുൽ അനിൽ എന്നിവരും പ്രതി പട്ടികയിലുണ്ട്. വഞ്ചന, കൈക്കൂലി, അൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമതിയാണ് കേസ് എടുത്തിട്ടുള്ളത്. ഇതാദ്യമായാണ് ഇ. ഡി ഉദ്യോഗസ്ഥനെതിരെ ഇത്തരം കേസ് സംസ്ഥാന പോലീസ് എടുക്കുന്നത്