കോട്ടയം. പുതുപ്പള്ളിയിലെ കമ്യൂണിറ്റി ഹാളിന് ആരുടെ പേരിടണം. ഉമ്മൻചാണ്ടിയുടെ പേര് നൽകാതെ ഇഎംഎസ് ന്റെ പേര് നൽകിയ പഞ്ചായത്തിന്റെ നടപടിക്കെതിരെയാണ് കോൺഗ്രസ് രംഗത്ത് വന്നത്. ജനവികാരം നോക്കി പേരിടണമായിരുന്നു എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നൽ ചാണ്ടി ഉമ്മൻ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് സിപിഎം പ്രതികരിച്ചു.
ഉമ്മൻചാണ്ടി തറക്കല്ല് ഇട്ടതാണ് പുതുപ്പള്ളി ടൗണിലെ കമ്മ്യൂണിറ്റി ഹാൾ. എന്നാൽ നാളിതുവരെ കമ്മ്യൂണിറ്റി ഹാളിന് പേരൊന്നുമിട്ടിരുന്നില്ല. അടുത്തിടെ എൽഡിഎഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്ത് ഹോൾ നവീകരിച്ചു . പിന്നാലെ ഇഎംഎസിന്റെ പേര് നൽകാനും തീരുമാനിച്ചു. ആദ്യത്തെ മുഖ്യമന്ത്രി എന്ന പേരിലായിരുന്നു ഇഎംഎസിന്റെ പേര് നിർദ്ദേശിച്ചത്. ഇതോടെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് വന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് എതിർന്നയിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ പേരിൽ ഇഎംഎസിന്റെ പേര് കമ്മ്യൂണിസ്റ്റ് ഹാളിന് നൽകി . ഇതോടെ കടുത്ത വിയോജിപ്പുമായി ചാണ്ടി ഉമ്മനും എത്തി.
എന്നാൽ കമ്മ്യൂണിറ്റി ഹോളിന്റെ പേരിൽ നടക്കുന്നത് അനാവശ്യ വിവാദം ആണെന്നാണ് സിപിഐഎം പറയുന്നത്.
ചാണ്ടി ഉമ്മനും കോൺഗ്രസും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പറഞ്ഞു
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം പെടുത്തിയിട്ടുണ്ടെന്നാണ് ചാണ്ടി പറയുന്നത്. ഇരുപത്തിമൂന്നാം തീയതി ഉപവാസ സമരം നടത്താൻ കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്. 24ആം തീയതിയാണ് നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം