അഭ്യര്‍ത്ഥന ശാസനയല്ല,പി വി അൻവറിനെ തള്ളി സിപിഎം സംസ്ഥാന നേതൃത്വം

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിക്ക് പിന്നാലെ പിവി അൻവറിനെ തള്ളി സിപിഐഎം സംസ്ഥാന നേതൃത്വം. സർക്കാരിനും പാർട്ടിക്കുമെതിരായ പരസ്യപ്രസ്താവനകളോട് യോജിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. അൻവറിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പിബി അംഗം എ വിജയരാഘവനും രംഗത്തുവന്നു. അൻവറിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു.

പി വി അൻവറിന്റെ പരസ്യപോരിന് തടയിടാൻ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങിയതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന നേതൃത്വവും അൻവറിനെ തള്ളിപ്പറയുന്നത്. ശത്രുക്കൾക്ക് പാർട്ടിയെയും സർക്കാരിനെയും കടന്നാക്രമിക്കാനുള്ള ആയുധങ്ങൾ നൽകരുതെന്ന് അഭ്യർത്ഥിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അസാധാരണ പ്രസ്താവന. മുഖ്യമന്ത്രി അൻവറിനെ കടന്നാക്രമിച്ചിട്ടും, പാർട്ടി പ്രസ്താവനയിൽ കടുത്ത പരാമർശങ്ങൾ ഇല്ലെന്നത് ശ്രദ്ധേയം. പി വി അൻവറിനെ വിമർശിച്ച് സിപിഐഎം പിബി അംഗം എ വിജയരാഘവൻ.

എന്നാൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും പാർട്ടി പ്രസ്താവന ഇറക്കിയിട്ടും സൈബർ ഇടത്തിൽ പി വി അൻവറിന് ഇടതനുകൂലികളുടെ പിന്തുണയ്ക്ക് കുറവില്ല. വിവിധ നേതാക്കളും പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ച പോസ്റ്റുകൾക്ക് കീഴിൽ അൻവറിനെ പിന്തുണയ്ക്കുന്ന കമന്റുകളുടെ പ്രവാഹമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here