രാജ്യാന്തര തുറമുഖത്ത് ഒരേ സമയം രണ്ടു കപ്പലുകൾ; അടുത്ത രണ്ടാഴ്ച തുടർച്ചയായി കപ്പലുകൾ എത്തുമെന്ന് വിവരം

Advertisement

വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി ഒരേ സമയം രണ്ടു കണ്ടെയ്നറുകൾ തങ്ങിയത് ശ്രദ്ധേയമായി. എംഎസ്‌സി തവിഷി എന്ന് കണ്ടയ്നൽ ബർത്തിൽ തുടരുകയാണ്. ഇതിനു പുറമെ എംഎസ്‌സി ഐറ ഇന്നലെ വൈകിട്ട് എത്തി. അടുത്ത രണ്ടാഴ്ചകളിൽ ഇവിടേക്ക് തുടർച്ചയായി കപ്പലുകൾ എത്തുമെന്നാണ് വിവരം.

ലോകോത്തര ഷിപ്പിങ് കമ്പനി എംഎസ്‌സി ഇവിടേക്ക് കപ്പലുകളുടെ വലിയ നിര തന്നെ ഒരുക്കുന്നതായാണ് സൂചന.ട്രയൽ റൺ ആയതിനാൽ തിരക്കു കൂട്ടാതെയും കുറ്റമറ്റ രീതിയിലുമുള്ള കണ്ടെയ്നർ നീക്കത്തിനാണ് തുറമുഖ അധികൃതരുടെ ശ്രമം.ഇതുവരെ അടുത്തതിൽ നീളം കൂടിയ കണ്ടെയ്നർ ഭീമൻ എംഎസ്‌സി അന്ന അടുത്ത ആഴ്ച ഇവിടെ എത്തുകയാണ്.

399.9 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമാണ് എംഎസ്‌സി അന്നയ്ക്കുള്ളത്. കഴിഞ്ഞ 13ന് ഇവിടെ എത്തിയ എംഎസ്‌സി ക്ലോഡ് ഗ്രാർഡെറ്റ് ആയിരുന്നു ഇവിടെ ഇതുവരെ അടുത്തതിൽ ഭീമൻ. നീളം 399 മീറ്റർ. എംഎസ്‌സി അന്നയെ കൂടാതെ 25ന് എംഎസ്‌സി പലേർമോ എന്ന കണ്ടെയ്നറും എത്തും.

Advertisement