ഷിരൂരിലെ തെരച്ചിലിൽ അസ്ഥിഭാഗം കണ്ടെത്തി

Advertisement

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. മനുഷ്യന്റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്റേത് ആണോ എന്ന് പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറന്‍സിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയി. അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്കായി ഗംഗാവലി പുഴയോരത്ത് നടത്തിയ തിരച്ചിലിനെയാണ് അസ്ഥി കണ്ടെത്തിയത്.

അതേസമയം, ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടര്‍ന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ തെരച്ചില്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.

മൂന്നാം ദിവസം രാവിലെ തന്നെ തെരച്ചിലില്‍ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഈശ്വര്‍ മാല്‍പെ ഇറങ്ങി മുങ്ങാന്‍ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാര്‍ തടഞ്ഞു. പിന്നീട് ഇത് ഒരു തര്‍ക്കമായി. പിന്നീട് ഈശ്വര്‍ മാല്‍പെ ഇന്നലെ ടാങ്കര്‍ ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്.

അതിനിടെ തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് കൂടുതൽ സ്പോട്ടുകളിൽ ഇന്ന് പരിശോധന നടത്തും. ഡ്രഡ്ജിങ് ഏഴ് ദിവസം കൂടി തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. ഇന്നലെ നടത്തിയ തിരച്ചിലിനിടെ മനുഷ്യന്റെ എന്ന് സംശയിക്കുന്ന അസ്ഥിഭാഗം കണ്ടെത്തിയിരുന്നു. ഇത് പരിശോധനക്കായി മംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് ഇന്ന് അയക്കും