നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യ സർവ്വീസ് , വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Advertisement

ന്യൂഡെല്‍ഹി. ശബരിമലയിലെ മണ്ഡല-മകരവിളക്ക് സീസണിൽ നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യ സർവ്വീസ് നടത്താൻ അനുമതി തേടിയുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.അതേ സമയം കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടകരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

നിലയ്ക്കൽ – പമ്പ റൂട്ട് ദേശസാൽകൃതം ആണെന്നും അവിടെ സർവ്വീസ് നടത്താൻ തങ്ങൾക്ക് മാത്രമേ അധികാരം ഉള്ളൂ എന്നും സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷിത്തിനെയും സത്യവാങ്മൂലത്തിൽ കെ. എസ്. ആർ. ടി.സി വിമർശിക്കുന്നുണ്ട്. അനാരോഗ്യകരമായ മത്സരത്തിലൂടെ ജനങ്ങൾക്ക് ഇടയിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കി അനാവശ്യ സാമ്പത്തിക ലാഭത്തിന് ആണ് വിശ്വ ഹിന്ദു പരീക്ഷിത്തിന്റെ ശ്രമം എന്നാണ് കെഎസ്ആർടിസിയുടെ ആരോപണം

Advertisement

1 COMMENT

  1. കേരളത്തിൽ മുഴുവൻ ഭക്തന്മാർക്കും സൗജന്യ സർവീസ് നടത്താണ് വി എച് പി ക്കു കഴിയുമോ? ഇല്ലെങ്കിൽ പട്ടി ഷോ കാണിക്കതെ വച്ചിട്ട് പോ

Comments are closed.