തൃശൂര്‍.വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ.അഴീക്കോടൻ രാഘവൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി എത്തുന്നത്. മുഖ്യമന്ത്രിയുടെ വരവ് തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച വിവാദങ്ങൾക്കിടെ. പൂരം വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടിക്ക് സാധ്യത. വിവാദ വിഷയങ്ങളിൽ പൊതുയോഗത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും
വൈകുന്നേരം നാലുമണിക്ക് തേക്കിൻകാട് മൈതാനിയിലാണ് പൊതുയോഗം
അതിനിടെ തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ച എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറും. ആഭ്യന്തര സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് കൈമാറുക. പ്രശ്നങ്ങൾക്ക് കാരണം അന്ന് കമ്മീഷണർ ആയിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവും ആണെന്നാണ് കണ്ടെത്തൽ. അതേസമയം പൂരത്തിലെ സുരക്ഷാ പ്രോട്ടോകോൾ പാലിക്കുന്നതിൽ അംഗിത്ത് വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫ്. ആശങ്കർ ദൂരീകരിക്കണമെന്നാണ് സിപിഐയുടെയും നിലപാട്. അന്നു സ്ഥലത്തുണ്ടായിരുന്ന താനും ഡിഐജിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അജിത്കുമാറിന്റെ റിപ്പോർട്ടിൽ പരാമർശം ഇല്ല. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ തൃശ്ശൂരിൽ ഇറങ്ങി താമസിച്ച് രാവിലെ അങ്ങോട്ടേക്ക് തന്നെ തിരിച്ചു പോയി എന്നാണ് അദ്ദേഹം ഡിജിപിയെ അറിയിച്ചിരുന്നത്. ഡിഐജി അജിത ബീഗത്തെ കമ്മീഷണർ വിവരങ്ങൾ അറിയിച്ചിരുന്നോ എന്നതിലും വ്യക്തതയില്ല.ഏകദേശം 1500 പേജുള്ള റിപ്പോർട്ടിൽ അധികവും പൂരത്തിനു പതിവായി ഒരുക്കുന്ന സുരക്ഷാവിന്യാസങ്ങളുടെ വിവരങ്ങളാണ്.