തൃശ്ശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന് കെപിസിസി ഉപസമിതി

Advertisement

തിരുവനന്തപുരം. തൃശ്ശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന് കെപിസിസി ഉപസമിതി. തൃശ്ശൂരിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോർട്ട്. പൂര വിവാദം സിപിഐഎം ബിജെപി അന്തർധാരയെന്നും റിപ്പോർട്ടിൽ പരാമർശം. സിപിഐഎമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കളുടെ അടക്കം ബൂത്തുകളിൽ ബിജെപി ലീഡ് ചെയ്തത് അന്തർധാരയുടെ ഭാഗമായി. ടി എൻ പ്രതാപൻ മത്സരത്തിൽ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത് തോൽവിക്ക് കാരണമായി. പ്രതാപന്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തിയതാണ് പരാജയ കാരണങ്ങളിൽ മുഖ്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സുരേഷ് ഗോപി ഇടം പിടിച്ചെന്നും റിപ്പോർട്ട്. കെ സി ജോസഫ്, ടി സിദ്ദിഖ് എംഎൽഎ, ആർ ചന്ദ്രശേഖരൻ എന്നിവർ അംഗങ്ങളായ ഉപസമിതിയുടെതാണ് റിപ്പോർട്ട്