വാർത്താനോട്ടം

Advertisement

2024
സെപ്തംബർ 24 ചൊവ്വ

BREAKING NEWS

👉ലബനനില്‍ ഇസ്രായേല്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

👉 ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രി പറഞ്ഞു.

👉 തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.

👉 ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാന്‍ഡറായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍.

🌴കേരളീയം🌴

🙏കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല, പശുവിന്റേതെന്ന് മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടര്‍ വ്യക്തമാക്കി.

🙏 അര്‍ജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തെരച്ചില്‍ നിര്‍ത്തില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍. ഇന്ന് റെഡ് അലര്‍ട്ട് ആയതിനാല്‍ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചില്‍ തുടരുകയെന്നും എംഎല്‍എ അറിയിച്ചു

🙏സര്‍ക്കാരിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ പി.വി.അന്‍വര്‍ എം.എല്‍.എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലരെ മാധ്യമങ്ങള്‍ വല്ലാതെ പൊക്കികാണിക്കുന്ന അവസ്ഥ ഈയടുത്തകാലത്ത് ഉണ്ടായല്ലോ എന്നും അതെല്ലാം എത്രനാള്‍ നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

🙏മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം.

🙏അമിതജോലി സമ്മര്‍ദം മൂലം യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവനക്കെതിരേ മന്ത്രി മുഹമ്മദ് റിയാസ്.

🙏മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍ ആശാ ലോറന്‍സ് രംഗത്തെത്തിയതോടെയാണ് പൊതുദര്‍ശനത്തിനിടെ കയ്യാങ്കളി അരങ്ങേറിയത്.

🙏 2025 വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബര്‍ 30 വരെ നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ നമ്പര്‍ 6-ലാണ് ഇക്കാര്യം അറിയിച്ചത്.

🙏എസ്എന്‍ഡിപി കുന്നത്തുനാട് യൂണിയന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെ. കെ.കര്‍ണനെ നീക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് നടപടി സ്റ്റേ ചെയ്തത്.

🙏 കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🙏 മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ മനപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി നേരത്തെ തള്ളിയിരുന്നു.

🙏സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണാകും. ഹോണററി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

🙏 ആലുവ സ്വദേശിയായ നടിയുടെ പീഡനാരോപണത്തില്‍ നടന്‍ ജയസൂര്യയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരേ ചുമത്തിയിരിക്കുന്നതെന്ന് കണക്കിലെടുത്താണ് കേസ് തീര്‍പ്പാക്കിയത്.

🙏 കോട്ടയം കുമരകം കൈപ്പുഴമുട്ടില്‍ നിയന്ത്രണം വിട്ട കാര്‍ ആറ്റിലേക്ക് വീണുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനെ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഇന്നലെ രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്.

🇳🇪 ദേശീയം 🇳🇪

🙏 മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്ന വിവാദ പ്രസ്താവനയുമായി
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ഞായറാഴ്ച കന്യാകുമാരിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏കര്‍ണാടകയിലെ യാദ്ഗിറില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേര്‍ മരിച്ചു. വയലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ആളുകളാണ് മരിച്ചത്. മൂന്നു പേര്‍ മിന്നലേറ്റ് ചികിത്സയിലാണ്.

🙏 ഇന്ത്യന്‍ നാവികസേനയുടെ അഭിമാന ദൗത്യമായ നാവിക സാഗര്‍ പരിക്രമയുടെ രണ്ടാം ദൗത്യത്തിന് ഒക്ടോബര്‍ രണ്ടിന് തുടക്കമാകും.ഗോവയിലെ ഐ.എന്‍.എസ്. മണ്‍ഡോവിയില്‍നിന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് നാവിക സേന ഉപമേധാവി വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ അറിയിച്ചു.

🙏കൊക്കെയ്ന്‍ നിറച്ച ക്യാപ്‌സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ച ബ്രസീലിയന്‍ യുവതി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് 124 കൊക്കെയ്ന്‍ നിറച്ച ക്യാപ്‌സ്യൂളുകള്‍ യുവതി വിഴുങ്ങിയിരുന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു.

🙏 ഭൂമി തര്‍ക്കം പരിഹരിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ അമ്പുകൊണ്ടുള്ള ആക്രമണം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വനിതാ എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ബീഹാറിലെ അരാരിയയില്‍ ജോക്കിഹാട്ട് എന്ന ഗ്രാമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണമുണ്ടായത്.

🙏 രണ്ട് നഴ്‌സറി സ്‌കൂള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുംബൈക്കടുത്തുള്ള ബദ്‌ലാപൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിന്‍ഡെ (23) പൊലീസ് വാഹനത്തിനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും പൊലീസ് അറിയിച്ചു.

🙏തിരുവനന്തപുര
ത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍, തീവണ്ടി സഞ്ചരിച്ചിരുന്ന പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം.

🇦🇺 അന്തർദേശീയം 🇦🇴

🙏ലോകത്ത് ഏഷ്യന്‍ – ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്നും ആഗോള സമാധാനവും വികസനവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍ പരിഷ്‌കരിക്കണമെന്നും യുഎന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

🙏കുട്ടികളില്‍ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസില്‍ പടര്‍ന്നുപിടിക്കുന്നു. മലിനജന സാമ്പിളില്‍ നടത്തിയ പരിശോധനയില്‍ ശ്വാസകോശ അസുഖങ്ങള്‍ക്ക് കാരണമാക്കുന്ന എന്ററോവൈറസ് വകഭേദമായ ഡി68 (d68) വലിയതോതില്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

🙏അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ (90) അന്തരിച്ചു. ഉത്തരാധുനികത, മുതലാളിത്തം എന്നിവയെക്കുറിച്ചും സമകാലിക സാംസ്‌കാരികപ്രവണതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രശസ്തമാണ്.

കായികം

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആവേശകരമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി മോഹന്‍ ബഗാന്‍. രണ്ടു തവണ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ഒടുവില്‍ കളിതീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കേ വിജയഗോളും ഒപ്പം ജയവും സ്വന്തമാക്കുകയായിരുന്നു മോഹന്‍ബഗാന്‍

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here