ലൈംഗികാതിക്രമ കേസ്: മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

Advertisement

ലൈംഗികാതിക്രമ കേസിൽ നടനും എംഎൽഎയുമായ എം മുകേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ചൊവ്വാവ്ച രാവിലെ 10.15ഓടെയാണ് അഭിഭാഷകനൊപ്പം മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരെയുള്ളത്

കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ അറസ്റ്റ് നടപടികളുണ്ടാകില്ല. പരാതികളിൽ നേരത്തെ തന്നെ അന്വേഷണ സംഘം പരാതിക്കാരികളുടെ മൊഴിയടക്കം ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് കടക്കുന്നത്.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കം ഏഴ് പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർത്തിയത്. 2009ലാണ് സംഭവം നടന്നതെന്നാണ് നടി ആരോപിക്കു്‌നനത്.