എം മുകേഷ് എംഎൽഎ അറസ്റ്റിൽ, സിദ്ദിഖ് ഒളിവിൽ

Advertisement

👉ലൈംഗികാതിക്രമ കേസ്: എം മുകേഷ് എംഎൽഎ അറസ്റ്റിൽ

👉എം മുകേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൂന്നര മണിക്കൂർ ചോദ്യം ചെയ്യൽ കഴിത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

👉കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും

👉 എം മുകേഷിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി.

👉മുകേഷിൻ്റെ സ്വകാര്യ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് ആശുപത്രിയിൽ എത്തിയത്.

👉ആലുവ സ്വദേശിയായ യുവതിയാണ് 2009ൽ മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കം ഏഴ് പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർത്തിയത്.

👉നടന്‍ സിദ്ദിഖ് ഒളിവില്‍, സിദ്ദിഖ് ആലുവയിലെ വീട്ടിലും എത്തിയില്ല. കോടതി വിധി എതിരായ സാഹചര്യമായപ്പോേക്കും സിദ്ദിഖിന്‍റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആവുകയായിരുന്നു.

👉 സിദ്ദിഖ് എറണാകുളം വിട്ടിട്ടില്ലെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

👉 ഒളിത്താവളം ഒരു ഹോട്ടലാണെന്നും അവിടം പൊലീസ് തിരിച്ചറിഞ്ഞുവെന്നുമാണ് ആണ് വിവരം.

👉കുട്ടുമ്മശേരിയിലെ വീടിന് സമീപത്ത് സ്പെഷ്യൽ ബ്രാഞ്ച് ടീം അംഗങ്ങളെയും എസ്പിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ചിട്ടുണ്ട്

👉 അന്വേഷണത്തിന് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ഇടയുണ്ട് എന്നുള്ള വാർത്തയെത്തുടർന്നാണ് സിദ്ദീഖ് മാറി നിൽക്കുന്നത്.