“നല്ല നിലയിലായതിന് ശേഷം തിരിച്ചുവരാം,പത്താം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി

Advertisement

തിരുവനന്തപുരം. പത്താം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. പാറശ്ശാല ആറയൂർ സ്വദേശി ആദിത്യനെയാണ് കാണാതായത്.ഇന്നലെ രാത്രി അയൽപക്കത്തുള്ള മുത്തശ്ശിയുടെ വീട്ടിൽ ഉറങ്ങാൻ പോയിരുന്നു.പുലർച്ചെ കുട്ടിയെ കാണാതാകുകയായിരുന്നു.കുട്ടിയുടെ മുറിയിൽ നിന്ന് ഒരു കത്ത് കണ്ടെടുത്തിട്ടുണ്ട്.”നല്ല നിലയിലായതിന് ശേഷം തിരിച്ചു വീട്ടിലേക്കെത്താമെന്ന് കത്തിൽ”

കത്തെഴുതി വച്ച ശേഷം നാടു വിട്ടതാകാമെന്ന നിഗമനം.കെട്ടിട നിർമ്മാണ തൊഴിലാളിയായ അച്ഛൻ സതീഷും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്.കുടുംബത്തിന്റെ പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ച് പാറശ്ശാല പോലീസ്.