സിദ്ധിഖ് ഒളിവിൽ തന്നെ; സുപ്രീം കോടതിയെ സമീപിക്കാനും, കീഴടങ്ങാനും സാധ്യതകൾ

Advertisement

കൊച്ചി:
ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാൻ വലവിരിച്ച് പോലീസ്. ഇന്നലെ മുതൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഏതോ ഒളിസങ്കേതത്തിലേക്ക് മാറിയിരിക്കുകയാണ് സിദ്ധിഖ്. വിമാനത്താവളങ്ങളിൽ അടക്കം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ധിഖ് വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ധിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ അർദ്ധരാത്രിയിലും കൊച്ചിയിലെ ഹോട്ടലുകളിൽ പരിശോധനകൾ നടന്നു.ആലപ്പുഴ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടായിരുന്നു. ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചാൽ തടസ്സഹർജി നൽകുമെന്ന് അതിജീവിത പറയുന്നു.അതേസമയം ഇന്ന് തിരുവനന്തപുരം കോടതിയിൽ കീഴടങ്ങാനും സിദ്ധിഖ് പദ്ധതി ഇട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.മുതിർന്ന അഭിഭാഷകരുമായി ഇന്നലെ സിദ്ധിഖിൻ്റെ മകൻ ചർച്ചകൾ നടത്തിയിരുന്നു.
സിദ്ധിഖിന്റെ എല്ലാ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഇന്നലെ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്