കൈപ്പമംഗലത്ത് കാറിനുള്ളിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി

Advertisement

തൃശ്ശൂർ. കൈപ്പമംഗലത്ത് കാറിനുള്ളിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയത് ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു. കണ്ണൂർ സ്വദേശികളായ നാലുപേരെ പൊലീസ് തിരയുന്നു.

കോയമ്പത്തൂർ സ്വദേശിയായ 40 വയസ്സുകാരൻ അരുണിനെ പാലിയേക്കരയിലേക്ക് വിളിച്ചു വരുത്തി രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു. അവശനായതോടെ കാറിൽ കയറ്റി റോഡിൽ ഉപേക്ഷിക്കാൻ ശ്രമം നടത്തി. നാട്ടുകാർ കണ്ടതോടെയാണ് അപകടത്തിൽ പരിക്കേറ്റതാണെന്ന് പറഞ്ഞ് കൈപ്പമംഗലത്ത് വെച്ച് ആംബുലൻസ് വിളിച്ച് അരുണിനെ അതിൽ കയറ്റി അയച്ചശേഷം പ്രതികൾ മുങ്ങിയത്. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായിരുന്നു മർദനം എന്നാണ് പോലീസ് പറയുന്നത്.

തൃശ്ശൂരിലെ രണ്ടിടങ്ങളിലെത്തിച്ച് അരുണിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പണം വാങ്ങിയശേഷം ഇറിഡിയം നൽകാതെ അരുൺ പ്രതികളെ കബളിപ്പിച്ചു. പണം മടക്കി ആവശ്യപ്പെട്ടെങ്കിലും അതും നൽകിയില്ല. ഇതോടെയാണ് അരുണിനെ തന്ത്രപൂർവ്വം പാലിയേക്കരയിലേക്ക് വിളിച്ചു വരുത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here