നോ പരിഭവം, ഇ പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ

Advertisement

തിരുവനന്തപുരം. പരിഭവം മറന്ന് സിപിഐഎം നേതാവ്   ഇ പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ.  കണ്ണൂരിൽ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഇ പിയെത്തിയത് ഉദ്ഘാടകനായി. എൽഡിഎഫ് കൺവീനർ പദവിയിൽ നിന്ന് നീക്കിയതിനു ശേഷം  ആദ്യമായാണ് ഇ പി പാർട്ടി വേദിയിൽ എത്തുന്നത്.

ഇടതുമുന്നണി കൺവീനർ പദവിയിൽ നിന്ന് നീക്കിയിട്ട് 25 ദിവസം പിന്നിടുമ്പോഴാണ്  ഇ പി ജയരാജൻ പാർട്ടി വേദിയിൽ തിരിച്ചെത്തുന്നത്. പദവി നഷ്ടത്തിന്  പിന്നാലെ കണ്ണൂർ കീച്ചേരിയിലെ വീട്ടിലെത്തിയ ഇ പി  പിന്നീട് പാർട്ടി വേദികളിൽ എത്തിയിരുന്നില്ല. പാർട്ടി നിശ്ചയിച്ചിട്ടും കണ്ണൂരിലെ ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ നിന്നടക്കം വിട്ടുനിന്നു. ഒടുവിൽ സസ്പെൻസിനും പരിഭവത്തിനും താൽക്കാലിക പരിസമാപ്തി. മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച്   സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥ ഇ പി മുന്നിൽ നിന്ന് നയിച്ചു. താൻ മാധ്യമങ്ങളുടെ ഇരയെന്ന് ഇ പി.

പിണക്കവും ഇണക്കവും ഇ പിക്ക് പുതുമയല്ല, മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയപ്പോഴും, പി ബി അംഗത്വം അകന്നപ്പോഴുമടക്കം പലതവണ പിണക്കവും അതൃപ്തിയും പരസ്യമാക്കിയ നേതാവ്. ഒടുവിൽ മഞ്ഞുരുകുന്നുവെന്ന സൂചന നൽകുന്നു. പിണക്കം മാറിയോ എന്ന ചോദ്യത്തോട് പക്ഷേ ഇ പി ജയരാജൻ പ്രതികരിച്ചില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here