എംഎം ലോറൻസിന്റെ മൃതദേഹം, ഇന്ന് തീരുമാനം

Advertisement

കൊച്ചി.എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് വിട്ടുകൊടുക്കണമോ മകളുടെ ആവശ്യപ്രകാരം പള്ളിയിൽ അടക്കം ചെയ്യണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.കേസിലെ കക്ഷികളായ മൂന്നു മക്കളോടും ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിൽ നിന്ന് നോട്ടീസ് നൽകി. പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ മക്കൾക്ക് പറയാനുള്ള ഭാഗം കൂടി കേട്ട ശേഷം ആകും അന്തിമ തീരുമാനം എടുക്കുക. അതേസമയം പ്രതികൂല തീരുമാനം ഉണ്ടായാൽ കോടതിയെ വീണ്ടും സമീപിക്കാനാണ് ലോറൻസിന്റെ മകൾ ആശാ ലോറൻസിന്റെ തീരുമാനം. നിലവിൽ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോടതി നിർദേശപ്രകാരമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മൂന്നുമക്കളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നത് .
ഇതിൻറെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനമാകും നടപ്പാക്കുക