കൈപ്പമംഗലം കൊലപാതകം,ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട്

Advertisement

തൃശ്ശൂർ. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം. കണ്ണൂർ സ്വദേശികളായ നാലു പ്രതികൾക്കു വേണ്ടിയാണ് പോലീസ് തിരച്ചിൽ. കണ്ണൂരിലേക്ക് പ്രതികൾ കടന്നുവന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിൻറെ അടിസ്ഥാനത്തിൽ കൈപ്പമംഗലത്തു നിന്നുള്ള സംഘം കണ്ണൂരിലെത്തി. സമീപ ജില്ലകളിലും പോലീസ് പ്രതികൾക്കായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ കൈപ്പമംഗലത്ത് കാറിനുള്ളിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കോയമ്പത്തൂർ സ്വദേശിയായ അരുൺ മരിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്.

കോയമ്പത്തൂർ സ്വദേശിയായ 40 വയസ്സുകാരൻ അരുണിനെ പാലിയേക്കരയിലേക്ക് വിളിച്ചു വരുത്തി രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു. അവശനായതോടെ കാറിൽ കയറ്റി റോഡിൽ ഉപേക്ഷിക്കാൻ ശ്രമം നടത്തി. നാട്ടുകാർ കണ്ടതോടെയാണ് അപകടത്തിൽ പരിക്കേറ്റതാണെന്ന് പറഞ്ഞ് കൈപ്പമംഗലത്ത് വെച്ച് ആംബുലൻസ് വിളിച്ച് അരുണിനെ അതിൽ കയറ്റി അയച്ചശേഷം പ്രതികൾ മുങ്ങിയത്. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായിരുന്നു മർദനം എന്നാണ് പോലീസ് പറയുന്നത്.