വാർത്താനോട്ടം

Advertisement

2024 സെപ്തംബർ 25 ബുധൻ

BREAKING NEWS

👉നടിയെ ബലാത്സംഗം ചെയ്ത കേസ് : മുൻകൂർ ജാമ്യത്തിനായി സിദ്ധിഖ് സുപ്രീം കോടതിയിൽ ഹർജി നൽകി.

👉സിദ്ധിഖിനെതിരെ അതിജീവിതയും സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു.

👉ഇടവേള ബാബുവിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

👉 കാസർകോട് ചെങ്കൽ സമരത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ ആശുപത്രിയിൽ

👉മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം.കാന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രണ്ട് തോട്ടം തൊഴിലാളികൾക്ക് പരിക്ക്

👉 എംഎം .ലോറൻസി
ൻ്റെ പൊതുദർശനത്തിനിടെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചെന്ന് കാട്ടി മകൾ ആശാ ലോറൻസ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി

👉ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ‘അമ്മ’ മുൻ ഭാരവാഹികളുടെ മൊഴി എടുത്തു.

👉 എൻസിപി നേതാക്കളായ പി സി ചാക്കോയും തോമസ് കെ.തോമസും ഇന്ന് മുഖ്യമന്ത്രിയെ കാണും. ഏ കെ ശശീന്ദ്രൻ പങ്കെടുത്തേക്കില്ല.

👉തൃശൂർ പൂരം കലക്കൽ: പുതിയ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സർക്കാർ നിയമോപദേശ തേടും.

👉 ഇറിഡിയം തട്ടിപ്പ്: കയ്പമംഗലത്തെ യുവാവിൻ്റെ കൊലപാതകത്തിൽ മുഖ്യ പ്രതിയടക്കം 5 പേർ അറസ്റ്റിൽ.

👉തമിഴ്നാട് കള്ളകുറിച്ചിയിൽൽ ടൂറിസ്റ്റ് വാൻ മരത്തിലിടിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 തീർത്ഥാടകർ മരിച്ചു.14 പേർ മരിച്ചു.

👉സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.വടക്കൻ കേരളത്തിൽ ജാഗ്രതാ നിർദ്ദേശം

👉ലെബനനിൽ ഇസ്രായേൽ ആക്രമണം, ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു.ആക്രമണത്തിൽ മരണം 569 ആയി.

🌴കേരളീയം🌴

🙏ലൈംഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത് മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം. ഇന്നലെ രാവിലെ പത്തേകാലോടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

🙏മുകേഷ് എം എല്‍ എ സ്ഥാനമൊഴിയേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ആരോപണത്തിന്റെ പേരില്‍ മാറിനിന്നാല്‍, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്നും തരൂര്‍ ചോദിച്ചു.

🙏ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സെപ്റ്റംബര്‍ 28 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

🙏 ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. നിലവില്‍ നാവികസേനയുടെ കോര്‍ഡിനേറ്റുകള്‍ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക്
നല്‍കി.

🙏മലപ്പുറം തിരുവാലി പഞ്ചായത്തില്‍ നിപ മൂലമുള്ള മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുതി രുവാലി പഞ്ചായത്തിലെ 4,5,6,7 മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു.

🙏 സിനിമ പ്രൊമോഷന്‍ പരിപാടികളും അഭിമുഖങ്ങളും കവര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ജി എസ് ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കം ആറ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ ഇനി അനുമതിയുണ്ടാകു.

🙏 അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കുന്ന വിഷയത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകാന്‍ എംഎം ലോറന്‍സിന്റെ മൂന്നു മക്കള്‍ക്കും
അറിയിപ്പ്.

🙏 അടുത്ത 7 ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 മദ്ധ്യപ്രദേശിലെ ദാമോ – കട്നി സംസ്ഥാന പാതയില്‍ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു.

🙏 ഇന്ത്യയില്‍ ആദ്യമായി ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയ്ക്ക് കീഴില്‍ ഒരുങ്ങുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ദില്ലിയില്‍ സര്‍വീസ് നടത്തും.

🙏 തമിഴ് ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ജി.യെ തിരുച്ചിറപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തില്‍നിന്ന് ഭക്തര്‍ക്ക് വിതരണംചെയ്യുന്ന പഞ്ചാമൃതത്തില്‍ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേര്‍ക്കുന്നുണ്ടെന്ന പരാമര്‍ശത്തെത്തുടര്‍ന്നാണ് അറസ്റ്റ്.

🙏മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും അത് ഇന്ത്യയില്‍ ആവശ്യമില്ലെന്നുമുള്ള തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ്. ഗവര്‍ണറുടെ പ്രസ്താവന അന്യായമാണെന്നും അംഗീകരിക്കാനാവില്ലെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.

🙏 മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ബി.ജെ.പി. ക്കെതിരേ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

🇦🇺 അന്തർദേശീയം 🇦🇴

🙏 ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. ബയ്‌റുത്തിലുണ്ടായ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🙏ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍. ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ഹിസ്ബുല്ലയ്ക്ക് കഴിയില്ലെന്ന് അദ്ദേഹം
പറഞ്ഞു.

🙏 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് വന്‍ ഭൂരിപക്ഷം പ്രവചിച്ച് റോയിട്ടേഴ്സ് – ഇപ്സോസ് സര്‍വേ. യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കാള്‍ 7 പോയിന്റ് ലീഡാണ് കമല സര്‍വേകളില്‍ നേടിയിരിക്കുന്നത്.

🙏 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസിനോടു തോറ്റാല്‍ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here