ജോലി സമ്മർദ്ദത്തെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവത്തിൽ ഈവൈ കമ്പനിക്കെതിരെ നടപടി തുടങ്ങി തൊഴിൽ വകുപ്പ്

Advertisement

കൊച്ചി. ജോലി സമ്മർദ്ദത്തെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവത്തിൽ ഈവൈ കമ്പനിക്കെതിരെ നടപടി തുടങ്ങി തൊഴിൽ വകുപ്പ്. അനുമതികളില്ലാതെയാണ് പൂനെയിലെ കമ്പനിയുടെ ഓഫീസ് 17 വർഷം പ്രവർത്തിച്ചതെന്ന് തൊഴിൽ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ കമ്പനിക്ക് നോട്ടീസും നൽകി.

ഇന്നലെയാണ് മഹാരാഷ്ട്രയിലെ അഡീഷണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഇവൈ കമ്പനിയുടെ പൂനെയിലെ ഓഫീസിൽ പരിശോധന നടന്നത് . 2007ലാണ് പൂനെയിലെ ഓഫീസ് തുടങ്ങിയത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ മാത്രമാണ് തൊഴിൽ വകുപ്പിനെ അനുമതികൾക്കായി സമീപിക്കുന്നത്. 17 വർഷം പ്രവർത്തിച്ചതിന് ശേഷം മാത്രം നൽകിയ അപേക്ഷയെ വകുപ്പ് നിരസിക്കുകയും ചെയ്തു. എന്നിട്ടും തൊഴിൽ വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. അന്നാ സെബാസ്റ്റ്യന്ർറെ മരണത്തിന് പിന്നാലെ സമ്മർദ്ദ കടുത്തതോടെയാണ് തൊഴിൽ വകുപ്പ് പരിശോധന നടത്തിയതും നോട്ടീസ് നൽകിയതും. ഷോപ്സ് ആന്ർറെ എസ്റ്റാബ്ലിഷ്മെന്ർറ ആക്ടിന്ർറെ പരിധിയിയിൽ ജീവനക്കാരുടെ പരമാവധി തൊഴിൽ സമയം ദിവസം 9 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമായി നിശ്ചയിച്ചിട്ടുണ്ട്. ഇത് കമ്പനിയിൽ നടപ്പായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ജീവനക്കാരുടെ മരണവുമായി ബന്ധപ്പെട്ട നിയമനടപടികളോട് സഹകരിക്കാത്തത് ആറ് മാസം തടവോ അഞ്ച് ലക്ഷം രൂപ തടവോ രണ്ടും ഒരുമിച്ചോ കിട്ടാവുന്ന കുറ്റമാണ്. നോട്ടീസിന് കമ്പനി നൽകുന്ന മറുപടി അറിഞ്ഞ ശേഷമാവും തുടർ നടപടി.