തിരുവനന്തപുരം.പീഡനക്കേസില്‍ പ്രതിയായ എം മുകേഷ് എംഎല്‍എയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. ഇക്കാര്യത്തില്‍ ധാര്‍മികബോധം വെച്ച് മുകേഷ് സ്വയം തീരുമാനമെടുക്കണം, തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ്, രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് എം മുകേഷിന്റെ ഔചിത്യമാണെന്നും പി കെ ശ്രീമതി പറഞ്ഞു
പീഡന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെയായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം. എംഎല്‍എ സ്ഥാനം രാജിവെക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണ്. ഔചിത്യപൂര്‍വ്വം തീരുമാനം എടുക്കേണ്ടത് അവനവന്‍ ആണെന്നും പി.കെ. ശ്രീമതി പറഞ്ഞു.
ധാര്‍മികത ഉണ്ടെങ്കില്‍ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മുകേഷിന്റെ കാര്യത്തില്‍ രാജിവേണ്ടെന്ന സിപി.ഐഎം മുന്‍ നിലപാടിന് പിന്നാലെയാണ് പരോക്ഷ വിമര്‍ശനം ഇന്ന് പി.കെ. ശ്രീമതിയില്‍ നിന്നുണ്ടായത്. ബൃന്ദാ കാരാട്ടും ആനി രാജയും എം.എല്‍.എ സ്ഥാനം മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മുകേഷിനെ സംരക്ഷിക്കണമോ എന്ന കാര്യത്തില്‍ നിര്‍ണായകമാവുക ഇന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട്