തിരുവനന്തപുരം. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലെ ജീവനക്കാർക്ക് ശാസനയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. നിലവിൽ റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ ഡ്രൈവർമാർ എന്ന് മന്ത്രി പറഞ്ഞു. മര്യാദയ്ക്ക് വണ്ടി ഓടിക്കണമെന്നും മന്ത്രിയുടെ താക്കീത്. 500ൽ താഴെ ബസ് ഓടുന്ന സ്വിഫ്റ്റ് ഇടിച്ചാണ് കൂടുതൽ പേർ മരിക്കുന്നത്. കെ.എസ്.ആർ.ടിസിയിലെ ജീവനക്കാർക്കുള്ള മര്യാദ സ്വിഫ്റ്റ്ലെ കണ്ടക്ടർമാരും ഡ്രൈവർമാരും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പരാതി വന്ന് അത് തെളിഞ്ഞാൽ അതിതീവ്രമായ നടപടി ഉണ്ടാകുമെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി.
Home News Breaking News റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർമാർ എന്ന് മന്ത്രി