സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്,തലനാരിഴക്ക് ദുരന്തം ഒഴിവായി

Advertisement

കോഴിക്കോട്. സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്.തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. താമരശ്ശേരിയിൽ ഹൈഡ്രോളിക് ഡോറിന്
ഇടയിൽപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിയുമായി ബസ് ഏറെ നേരം സഞ്ചരിച്ചുവെന്നാണ് ആരോപണം. പേരാമ്പ്രയിൽ ബസിൽ നിന്നും തെറിച്ച് വീഴുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

താമരശേരി സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് ഇന്നലെ ദുരനുഭവം ഉണ്ടായത്. വിദ്യാർത്ഥിനി ബസിൽ കയറുന്നതിനിടെ ഹൈഡ്രോളിക് ഡോർ അടച്ചു. ഇതോടെ ഡോറിനിടെ കുട്ടി കുടുങ്ങി.
കട്ടിപ്പാറ – താമരശ്ശേരി റൂട്ടിൽ ഓടുന്ന ഗായത്രി ബസിലാണ് സംഭവം. ഇത് കണ്ടക്ടർ കണ്ടിട്ടും ഗൗനിച്ചില്ലെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. ബഹളം വെച്ചതോടെ നടുറോഡിൽ ഇറക്കിവിടുകയായിരുന്നു.

ഇന്ന് രാവിലെ പേരാമ്പ്ര മുളിയങ്ങലിലാണ്
വിദ്യാർത്ഥി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണത്. വിദ്യാർത്ഥി കയറുന്നതിനു മുമ്പ് ബസ് എടുത്തു. പിന്നാലെ കുട്ടി തെറിച്ച് വിഴുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ.

അതേ സമയം സ്വകാര്യ ബസുകളുടെ അമിത വേഗതയും മത്സരവുമാണ് അപകടത്തിന് കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിക്കും സാധ്യത ഉണ്ട്.

Advertisement