തിരുവനന്തപുരം. സിദ്ദിഖിനെ പിടികൂടാത്തത്തിൽ പോലീസിനെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നത്തിൽ പൊലീസിന് അമാന്തമുണ്ടായോ എന്ന് സംശയം. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസ് സ്വീകരിച്ച ജാഗ്രത സിദ്ദിഖിൻ്റെ കാര്യത്തിൽ ഉണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങിനെ കുറ്റപ്പെടുത്തും എന്നാണ് പത്രം ചോദിക്കുന്നത്.
പീഡകസ്ഥനത്ത് പ്രമുഖരാണ്. കേസിനെ സ്വാധീനിക്കാൻ പണവും പ്രാപ്തിയും ഉണ്ടാകും. നീതി ഉറപ്പാക്കാൻ അന്വേഷണ സംഘം ഉണർന്നു പ്രവർത്തിക്കും എന്ന് പ്രത്യാശിക്കാം എന്നും പത്രം .
അതിനിടെ ഉന്നതതല ഇടപെടല്‍ സിദ്ദിഖിന് തുണയായി എന്നാണ് വിവരം. ഒളിച്ചുകളിച്ച് തുടരുകയാണ് അന്വേഷണസംഘം. വ്യക്തമായ വിവരം ലഭിച്ചിട്ടും സിദ്ദിഖിനെ പിടികൂടാതെ അന്വേഷണസംഘം വിട്ടതായാണ് ആക്ഷേപം. സുപ്രീംകോടതിയെ സമീപിക്കും മുൻപ് തന്നെ സിദ്ദിഖിനെ പിടികൂടേണ്ട എന്ന നിർദ്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് അറിവ്.
അന്വേഷണസംഘം ആലുവയിൽ തന്നെ ക്യാമ്പ് ചെയ്യുന്നു. സിദ്ദിഖിന്റെ ഒരു വാഹനത്തിന്റെ ജിപിഎസ് സംവിധാനം വിച്ഛേദിക്കപ്പെട്ട നിലയിൽ ആണ്. ജിപിഎസ് ട്രാക്ക് ചെയ്യാൻ ആവാതെ പോലീസ്
ജിപിഎസ് അവസാനം ട്രാക്ക് ചെയ്തത് പൊന്നാനി എത്തുന്നതിനു മുൻപ് വെളിയംകോട് എന്ന സ്ഥലത്ത്. അവിടെനിന്ന് ജിപിഎസ് സംവിധാനം വിച്ഛേദിച്ചു. അറസ്റ്റിന് തടയിട്ടത് ഉന്നതല ഇടപെടൽ എന്ന് ആക്ഷേപം
സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും നോട്ടീസ് അയച്ചുനൽകി. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകി. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്നും നിർദേശം ഉണ്ട്.