കടലുണ്ടിയിലെ പതിനഞ്ചുകാരനെ കണ്ടെത്തി,പക്ഷേ വിട്ടുനല്‍കാന്‍ വൈകും

Advertisement

മലപ്പുറം. കടലുണ്ടിയിലെ പതിനഞ്ചുകാരനെ കാണാതായ സംഭവം. കുട്ടിയെ ഗോവയിൽ കണ്ടെത്തിയിട്ടും രക്ഷിതാക്കൾക്ക് വിട്ടുനൽകിയില്ല. കടലുണ്ടി നഗരത്തിലെ റാഹിൽ റഹ്മാന്റെ മകൻ മുഹമ്മദ് സൽമാനെയാണ് (15) ഗോവയിൽ കണ്ടെത്തിയത്. പുതിയ സിഡബ്ള്യു സി കമ്മിറ്റി നിലവിൽ വരാതെ കുട്ടിയെ വിട്ടുനൽകാനാകില്ലന്ന് ഗോവയിലെ അധികൃതർ. പുതിയ കമ്മറ്റി വരാൻ ഒരാഴ്ച്ച സമയമെടുക്കും. കോടതിയെ സമീപിക്കാൻ നിർദേശം. ഇതുവരെ കുട്ടിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് പിതാവ് റാഹിൽ റഹ്മാൻ. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സൽമാനെ വീട്ടിൽ നിന്നും കാണാതായത്. ഇന്നലെ ഗോവയിൽ കണ്ടെത്തുകയായിരുന്നു