പി കെ രാജൻ മാസ്റ്ററെ പുറത്താക്കിയ നടപടി,എന്‍സിപിയിൽ പൊട്ടിത്തെറി

Advertisement

തിരുവനന്തപുരം.എന്‍സിപിയിൽ പൊട്ടിത്തെറി. സംസ്ഥാന വൈസ് പ്രസിഡന്‍റ്. പി.കെ. രാജൻ മാസ്റ്ററെ പുറത്താക്കിയ നടപടി പി.സി.ചാക്കോയ്ക്കെതിരെ മന്ത്രി എ .കെ. ശശീന്ദ്രൻ രംഗത്ത്. രാജൻ മാസ്റ്ററെ സസ്പെൻഡ് ചെയ്ത നടപടി പ്രതികാര ബുദ്ധിയെന്ന് ശശീന്ദ്രൻ. പ്രശ്നം കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്. പ്രതികാര നടപടികളിൽ നിന്നും പ്രസിഡൻ്റ് പിൻമാറണം.

എന്നാല്‍: എ. കെ.ശശീന്ദ്രൻ്റെ കത്തിന് പി.സി. ചാക്കോയുടെ മറുപടി ഉടനുണ്ടായി
വാട്സപ്പ് ഗ്രൂപ്പിലാണ് മറുപടി. മന്ത്രി ഔദ്യോഗിക ലെറ്റർപാഡ് ദുരുപയോഗം ചെയ്തെന്ന് ആരോപണം. ആരും പാർട്ടിക്ക് മുകളിലല്ല. സംസ്ഥാന അധ്യക്ഷനെതിരെ അടിസ്ഥാനരഹിത ആരോപണമാണ് പി.കെ രാജൻ മാസ്റ്റർ ഉന്നയിച്ചത് നടപടി എടുക്കുക തന്നെ ചെയ്യും. മന്ത്രി പദം തീരുമാനിച്ചത് കേന്ദ്ര നേതൃത്വം. പരസ്യ പ്രതികരണമോ ഗ്രൂപ്പ് യോഗങ്ങളോ പാടില്ലെന്ന് പി സി ചാക്കോയുടെ സന്ദേശം