2024 സെപ്തംബർ 26 വ്യാഴം 10.00 PM
പി വി.അൻവറിൻ്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും
പി വി അൻവറിൻ്റെ ആരോപണങ്ങൾക്ക് നാളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പറയും
പി വി അൻവറിനെതിരായ നടപടി നാളെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം
കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പ് കേരളത്തിൽ നിന്നുള്ള നേതാക്കൾ കൂടിയാലോചന നടത്തും.
മുഖ്യമന്ത്രിക്കെതിരായ അൻവറിൻ്റെ വെല്ലുവിളി വളരെ ഗൗരവത്തോടെ സി പിഎം കാണുന്നു.
അൻവർ എം എൽ എ സ്ഥാനം രാജിവെയ്ക്കില്ല; ഞായറഴ്ച നിലമ്പൂരിൽ പൊതുയോഗം നടത്തും.
അൻവർ ഏതെങ്കിലും ശത്രുക്കളുടെ കൈയ്യിൽ കളിക്കുന്നുവോ എന്ന് സംശയമെന്ന് ഇടത് മുന്നണി കൺവീനർ.
മുൻ എസ് പി സുജിത്ത് ദാസും, എഡിജിപി അജിത്ത് കുമാറും സ്വർണ്ണംതട്ടി, പി.ശശി കൂട്ടുനിന്നു വെന്ന് പി വി അൻവർ.
ഇനി പ്രതീക്ഷ കോടതിയിൽ, ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഫ് സമരത്തിന്,സെക്രട്ടറിയേറ്റ് നടയിൽ മറ്റന്നാൾ സമരം.
നടിയെ അക്രമിച്ച കേസ് രണ്ടാം ഘട്ട വിചാരണ തുടങ്ങി.നടൻ ദിലീപ്, പൾസർ സുനി, മാർട്ടിൻ മണികണ്ഠൻ എന്നിവർ കോടതിയിൽ എത്തി,
നടിയെ ആക്രമിച്ച കേസ്; രണ്ടാം ഘട്ട വിചാരണ നാളെയും തുടരും.
പത്തനംതിട്ട കൊടുമൺ പാറക്കരയിൽ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 40കാരൻ ആശുപത്രിയിൽ
എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തെണമെന്ന് റവന്യൂ, മന്ത്രി കെ .രാജൻ
എൻ. സി.പി: രാജൻ മാസ്റ്ററുടെ സസ്പൻഷൻ പിൻവലിക്കക്കണമെന്ന ഏ കെ ശശീന്ദ്രൻ്റെ ആവശ്യം തള്ളി പിസി ചാക്കോ.
അർജുൻ്റെ ലോറിയിൽ നിന്ന് കണ്ടെടുത്ത സാധന സമാഗ്രികൾ തിരിച്ച് കൊണ്ട് വരണമെന്ന് ഭാര്യ
അർജുൻ്റെ മൃതദേഹഭാഗങ്ങൾ അംബുലൻസിൽ കർണ്ണാടക പോലീസ് അകമ്പടിയിൽ നാളെ നാട്ടിലെത്തിക്കും.
എം എം .ലോറൻസി
ൻ്റെ മൃതദേഹം വിട്ടു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് മകൾ ആശ
തൃശൂർ പൂര വിവാദം: തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും വിവരം
നിലവിൽ എം ആർ അജിത് കുമാറിന് എതിരെ 4 അന്വേഷണങ്ങൾ.
പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ തീരുമാനമുണ്ടായിട്ടുണ്ടന്ന് സംശയിക്കണമെന്ന് വി എസ് സുനിൽകുമാർ
ജൂഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കെ.മുരളീധരൻ