പിവി അൻവറിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷം

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരായ പിവി അൻവറിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷം.അൻവറിന്റെ ഒപ്പം നിർത്തുന്നതിൽ ചർച്ച നടത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
സ്വാഗതം ചെയ്യുന്നില്ലെങ്കിലും കരുതലോടെ നീങ്ങി മുസ്ലിം ലീഗും.അൻവറിന്റെ പിന്നിൽ സിപിഐഎമ്മിലെ വലിയൊരു വിഭാഗം ഉണ്ടെന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു

സിപിഐഎമ്മും മുഖ്യമന്ത്രിയും തുടർച്ചയായി പിവി അൻവറിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് അൻവറിന്റെ ആരോപണങ്ങളെ പ്രതിപക്ഷം ഏറ്റെടുക്കുന്നത്.പി വി അൻവറിനെ ഒപ്പം നിർത്തുന്നതിൽ ചർച്ച നടത്തുമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനമാണ് വേണ്ടത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

പിവി അൻവറിനെ ലീഗിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറയുമ്പോഴും ഭാവിയിൽ അന്വറുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

ഗൗരവമുള്ള വിഷയമാണ് അൻവർ പറഞ്ഞത് എന്നും ,പിണറായിയുടെ മുഖത്ത് നോക്കി ഇത്തരം കാര്യങ്ങൾ പറയാൻ മറ്റൊരാൾക്കും ധൈര്യമില്ലെന്നും കെകെ രമ. എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അന്‍വറിന് പിന്നിൽ സിപിഐഎമ്മിലെയും പുറത്തെയും പ്രബല ലോബികൾ ആണെന്ന് ചെറിയാൻ ഫിലിപ് പറഞ്ഞു. അൻവറിന്റെ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here