തൃശൂർ . എടിഎം കവർച്ച കേസിൽ പ്രതികളെ പിടികൂടിയത് അതിസാഹസികമായി,മോഷണത്തിന് ഉപയോഗിച്ച കാർ കൺടെയ്നറിലാക്കി കടന്ന് കളയാൻ ശ്രമിച്ച സംഘത്തെ നടുറോഡിൽ വെച്ചാണ് പോലീസ് പിടികൂടിയത്,ഓടി രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്.മോഷണം കഴിഞ്ഞ് പ്രതികൾ രക്ഷപ്പെടാൻ തിരഞ്ഞെടുത്തത് ചരക്ക് കണ്ടെയ്നറിനെ,പാലക്കാടും കോയമ്പത്തൂരും പിന്നിട്ട് നാമക്കലിലേക്ക് കടന്ന സംഘം ഗ്രാമങ്ങളിലെ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കി,തുടർന്നാണ് പള്ളിപ്പാളയം പോലീസ് വാഹനത്തെ പിന്തുടർന്ന് പ്രതികളെ പിടികൂടുന്നത്
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ പാൽവർ സ്വദേശി വെടിവെപ്പിൽ കൊല്ലപ്പെട്ടു,ഒരാൾ ചികിത്സയിലാണ്,അഞ്ചുപേരെ ചോദ്യം ചെയ്ത് വരികയാണെന്ന് സേലം ഡിഐജി ഉമ മാധ്യമങ്ങളോട് പറഞ്ഞു
ഏറ്റുമുട്ടലില്‍ ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കും പരിക്കേട്ടിട്ടുണ്ട്,പ്രതികളെ ഇന്ന് കോടതിയിൽ ഹാജറാക്കില്ല,കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന വിവിധ കവർച്ചാ കേസുകളിൽ സംഘത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്