പൂരം വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ മന്ത്രി വിഎസ് സുനിൽകുമാർ

Advertisement

തൃശ്ശൂർ .പൂരം വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ മന്ത്രി വിഎസ് സുനിൽകുമാർ. പൂരം കലക്കിയതിനു പിന്നാലെ മന്ത്രി കെ രാജനെതിരെ സംഘർഷത്തിനു പദ്ധതിയിട്ടു. മന്ത്രിയെ ലക്ഷ്യമിട്ട് ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ സംഘടിച്ചെന്നാണ് വെളിപ്പെടുത്തൽ. പൂരപ്പറമ്പിലേക്ക് പോകരുതെന്ന് കളക്ടർ നിർദ്ദേശം നൽകിയിരുന്നതായി മന്ത്രി കെ രാജനും സ്ഥിരീകരിച്ചു.


എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി പൂരം കലങ്ങിയതിന് പിന്നാലെ ആംബുലൻസിൽ എത്തിയതും ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യവും ബിജെപി വെട്ടിലാക്കിയിരിക്കുന്നതിനിടയിലാണ് മുൻ മന്ത്രി കൂടിയായ വി എസ് സുനിൽകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കൂടി പുറത്തുവരുന്നത്. മന്ത്രി കെ രാജൻ പൂരം കലങ്ങിയതിന് പിന്നാലെ വിഷയത്തിൽ ഇടപെടാൻ എത്തിയാൽ മന്ത്രിക്കെതിരെ സംഘർഷത്തിന് ആർഎസ്എസ് ബിജെപി നേതാക്കൾ തയ്യാറെടുത്തിരുന്നുവെന്നാണ് ആരോപണം.

സംഘടിച്ചു നിൽക്കുന്ന ജനക്കൂട്ടത്തിന് നടുവിലേക്ക് പോകരുതെന്ന് കളക്ടർ നിർദ്ദേശം നൽകിയിരുന്നെന്നും പൂരം നടന്ന ദിവസം ബോധപൂർവമായ രാഷ്ട്രീയ നീക്കങ്ങൾ നടന്നുവെന്നും മന്ത്രി കെ രാജൻ.

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്നത് ശരിയാണെന്നും അത് ഗൗരവകരമായി അന്വേഷിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യവും ശക്തമാണ്.