യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്,പി വി അന്‍വറിനെതിരെ നടന്‍ വിനായകന്‍

Advertisement

കൊച്ചി: പി.വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്ബരുതെന്ന് പറഞ്ഞ വിനായകന്‍ അന്‍വറിന്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമര്‍ശിക്കുകയും ചെയ്തു.

ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് വിനായകന്റെ പ്രതികരണം.പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കള്‍ പറന്ന് പോകണമെന്നും നടന്‍ ആവശ്യപ്പെടുന്നു.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

യുവതി യുവാക്കളെ
”ഇദ്ദേഹത്തെ നമ്ബരുത് ‘
ശ്രീമാന്‍ P V അന്‍വര്‍,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിര്‍ത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കര്‍താര്‍ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്‌റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തില്‍ അപ്പുവിനെയും, കുഞ്ഞമ്ബു നായരേയും, ചിരുകണ്ടനെയും നിങ്ങളുടെ അനുയായികള്‍ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തന്‍വീട്…..
Mr. P V അന്‍വര്‍
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിര്‍ത്തി പോകൂ
യുവതി യുവാക്കളെ,
”ഇദ്ദേഹത്തെ നമ്ബരുത്”
നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് …