തിരുവനന്തപുരം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പഴിച്ച് വനം വകുപ്പ്.കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല.മലയോര മേഖലകളിലെ 56 പഞ്ചായത്തുകളിൽ 10 ഇടങ്ങളിൽ മാത്രം സ്ഥിരം പ്രതിരോധ സംവിധാനങ്ങൾ.പ്രതിസന്ധി പരിഹരിക്കാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി പ്രാദേശിക സ്കോഡുകൾ രൂപീകരിക്കും.
വെടിവെക്കാന്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥര്‍, വിരമിച്ച ജവാന്മാര്‍, റൈഫിള്‍ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളവര്‍ എന്നിങ്ങനെ ഉൾപ്പെടുന്നതായിരിക്കും സ്ക്വാർഡുകൾ.
വനം വകുപ്പ് മേധാവി നേരിട്ട് സ്ക്വാർഡുകളുടെ പ്രവർത്തനം വിലയിരുത്തും.ഇതുമായി ബന്ധപ്പെട്ട അന്തിമ മാർഗ്ഗരേഖ ഒക്ടോബർ മൂന്നിന് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ രൂപീകരിക്കും.