തൃശ്ശൂർ. എടിഎം കവർച്ച കേസിൽ അറസ്റ്റിലായ പ്രതികൾ മുൻപ് 15 സമാനകേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് . പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കേസിലെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഇക്രാമും സാബിർ ഖാനും ചേർന്നാണ് സാധാരണ കവർച്ച നടത്താറുള്ളത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ആന്ധ്രയിൽ നിന്നുള്ള പോലീസ് സംഘം തമിഴ്നാട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു മടങ്ങി. കഡപ്പയിൽ കഴിഞ്ഞാഴ്ച നടത്തുന്ന എടിഎം കവർച്ചയിലെ പ്രതികൾ ഇവർ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് ആന്ധ്ര പോലീസിന്‍റെ നീക്കം. പ്രതികൾ മുൻപ് കവർച്ച നടത്തിയിട്ടുള്ള കൃഷ്ണഗിരിയിൽ നിന്നുള്ള പോലീസ് സംഘവും നാമക്കല്ലിൽ എത്തി.
കൂടുതൽ അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോയ തമിഴ്നാട് പോലീസ് സംഘം മടങ്ങിയെത്തിയ ശേഷം പ്രതികളെ വിശദമായി ചോദ്യം ചെയ്യും.
Home News Breaking News എടിഎം കവർച്ച കേസിൽ അറസ്റ്റിലായ പ്രതികള്‍ ചില്ലറക്കാരല്ല, ചരിത്രം കണ്ട് ഞെട്ടി പൊലീസ്