അമിബീക് മസ്തിഷ്ക ജ്വരം ,ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യനില തൃപ്തികരം

Advertisement

തിരുവനന്തപുരം.അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാവായിക്കുളം സ്വദേശിയായ യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ .
ചികിത്സയിലുള്ള
പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്.
മരുതിക്കുന്ന് വാർഡിലെ പൊതുകുളത്തിൽ
ഉത്രാടദിനത്തിലാണ് വിദ്യാർത്ഥി കുളിച്ചത്. വിദ്യാർത്ഥിയ്ക്കൊപ്പം കുളത്തിൽ കുളിച്ച സുഹൃത്തുക്കളായ രണ്ടു പേർ ഇപ്പോഴും ആശുപത്രിയിൽ ആരോഗ്യ വിഭാഗത്തിൻ്റെ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധനാ ഫലം ഇന്നു ലഭിക്കും. ഇതിനിടെ കുളത്തിലെ ജലത്തിൻ്റെ സാമ്പിൾ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നാവായിക്കുളത്ത് നേരത്തെയും
അമിബീക്ക് മസ്തിഷ്ക ജ്വരം റിപ്പോ‍ർട്ട്
ചെയ്തിരുന്നു. നിലവിൽ ഈ യുവാവ് ഉൾപ്പെടെ 12 പേർക്കാണ് ഇതിനോടകം തിരുവനന്തപുരം ജില്ലയിൽ മാത്രം മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്.

അതിനിടെ തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം. രോഗബാധിതരുടെ എണ്ണം മൂന്നായി ഉയർന്നു. രണ്ടു മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. 10 പേർ രോഗമുക്തി നേടിയിരുന്നു